'കർണാടകയില്‍ ജെഡിഎസ് അടിച്ചുകയറും': 65 മുതല്‍ 70 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ആഭ്യന്തര സർവേ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെപിയും അധികാരത്തിനായി ശ്രമിക്കുമ്പോള്‍ പരമാവധി സീറ്റുകള്‍ നേടി ഇത്തവണയും കിങ് മേക്കറായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ജെ ഡി എസ് പ്രവർത്തനം. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ള ആഭ്യന്തര സർവ്വേ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നതെന്നാണ് പാർട്ടി നേതൃത്വം തന്നെ വ്യക്തമാക്കുന്നത്. ജെ ഡി എസ് നടത്തിയ ആഭ്യന്തര സർവേയിൽ 65 മുതൽ 70 വരെ സീറ്റുകൾ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
''പാർട്ടി നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു സർവ്വേയെന്നാണ് ജെ ഡി എസ് വൃത്തങ്ങൾ അറിയിക്കുന്നത്. പാർട്ടിക്ക് ഉറപ്പായും വിജയിക്കാനാകുന്ന 67 മണ്ഡലങ്ങളും കൂടുതൽ പ്രയത്നിച്ചാൽ മാത്രം പാർട്ടിക്ക് വിജയിക്കാനാകുന്ന 40 മണ്ഡലങ്ങളും അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 100 കവിഞ്ഞു"- പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പാർട്ടി ആഭ്യന്തര സർവ്വെ നടത്തിയത് . "2018ൽ ഞങ്ങൾ 37 സീറ്റുകൾ നേടിയിരുന്നു... എന്നാൽ ചില എംഎൽഎമാർ രാജിവച്ചതിനാൽ ഞങ്ങളുടെ നിലവിലെ അംഗബലം 29 ആണ്. സർവേ പ്രകാരം ഞങ്ങൾ 37 സീറ്റുകൾ തിരിച്ചുപിടിക്കും. പാവഗഡ, തുരുവേക്കെരെ തുടങ്ങിയ എട്ട് സീറ്റുകളിൽ 400 മുതൽ 2000 വരെ വോട്ടുകൾക്കാണ് ഞങ്ങൾ പരാജയപ്പെട്ടത്.''- പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
''അതുപോലെ, 2,000-4,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മറ്റ് 10 മണ്ഡലങ്ങളുണ്ട്. മറ്റ് 15 സീറ്റുകളിൽ മാർജിൻ 10,000 വോട്ടിന് താഴെയായിരുന്നു. പാർട്ടി ഇത്തവണ ആ മണ്ഡലങ്ങളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ ഞങ്ങളുടെ പ്രചാരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട് " - സർവേ ഈ മണ്ഡലങ്ങളിൽ പലതിലും പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും നേതാവ് വിശദീകരിച്ചു.
Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം
കൂടാതെ ബി ജെ പിയും കോൺഗ്രസും വിട്ട് വന്ന 27 സ്ഥാനാർത്ഥികൾക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇവരില്‍ 50% എങ്കിലും വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. സർവ്വേ അഭിപ്രായപ്പെടുന്ന വിധത്തിലുള്ള സീറ്റുകള്‍ ജെ ഡി എസിന് ലഭിച്ചാല്‍ കർണാടകയില്‍ തൂക്കുസഭ നിലവില്‍ വരും. അങ്ങനെയുള്ള സാഹചര്യത്തില്‍ ആരെ പിന്തുണയ്ക്കുമെന്നതില്‍ ജെ ഡി എസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

2018ൽ 224 അംഗ നിയമസഭയിൽ ജെ ഡി എസ് 37 സീറ്റുകൾ നേടിയപ്പോള്‍ ഭൂരിപക്ഷത്തിന് 9 സീറ്റുകള്‍ കുറവായിരുന്ന ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസുമായി അധികാരം പിടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമിക്ക് ലഭിച്ചെങ്കിലും സഖ്യത്തില്‍ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാൽ, ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റേയും ചില എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ സഖ്യം 15 മാസത്തിനുള്ളിൽ വീഴുകയും ബി ജെ പി അധികാരം പിടിക്കുകയും ചെയ്തു.
അതേസമയം, ജനങ്ങൾ ആഗ്രഹിച്ചാൽ സംസ്ഥാനത്ത് മദ്യവിൽപന പൂർണമായും നിരോധിക്കുമെന്ന് വ്യക്തമാക്കി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ജെഡിഎസ് സ്ഥാനാർത്ഥി ബി മുനഗൗഡയ്ക്ക് വേണ്ടി ദൊഡ്ഡബല്ലാപുരയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള ഗ്രാമങ്ങളിൽ പോലും മദ്യവിൽപന വ്യാപിപ്പിച്ചതാണ് ബിജെപി സർക്കാരിന്റെ നേട്ടമെന്നും കുമാരസ്വാമി ആരോപിച്ചു. "ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജെഡിഎസ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മദ്യവിൽപ്പന നടപ്പിലാക്കാന്‍ ഞാൻ ഉത്തരവിടും," അദ്ദേഹം കൂട്ടിച്ചേർത്തു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications