Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി, ഷെട്ടറിന്റെ മണ്ഡലത്തില്‍ തീരുമാനമായില്ല

ബെംഗളരൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി. 23 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. 224 അംഗ നിയമസഭയിലെ 189 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ബിജെപി ഇന്നലെ പുറത്തുവിട്ടിരുന്നു.

മുന്‍ മുഖ്യമന്ത്രി കൂടിയായ നിലവിലെ ബി ജെ പി എം എല്‍ എ ജഗദീഷ് ഷെട്ടാര്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഹുബ്ബള്ളി സീറ്റ് രണ്ടാം പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല. തനിക്ക ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ജഗദീഷ് ഷെട്ടാറിന് 99 ശതമാനവും സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞത്.

boomai bjp

അതേസമയം 23 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടികയില്‍ രണ്ട് വനിതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ ബി ജെ പി പ്രഖ്യാപിച്ച 189 സ്ഥാനാര്‍ത്ഥികളില്‍ 52 പേര്‍ പുതുമുഖങ്ങളാണ്. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും എസ്സിയില്‍ നിന്ന് 30 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 16 പേരും ആണ് ആദ്യഘട്ട ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 31 പിഎച്ച്ഡി ഹോള്‍ഡര്‍മാരും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

31 ബിരുദാനന്തര ബിരുദധാരികളും പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ നിന്ന് നിരവധി സിറ്റിംഗ് എം എല്‍ എമാരെ ബി ജെ പി ഒഴിവാക്കിയിരുന്നു. അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് നാഗരാജ ചബ്ബി കല്‍ഘത്ഗി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഹരപ്പനഹള്ളിയില്‍ നിന്ന് കരുണാകര റെഡ്ഡിയും ഹവേരിയില്‍ നിന്ന് ഗവിസിദ്ധപ്പ ദ്യാമന്നവറും ആണ് മത്സരിക്കുന്നത്.

അതേസമയം ഈശ്വരപ്പയും മണ്ഡലത്തിലും ഇന്നത്തെ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്‍ഡി - കാസഗൗഡ ബിരാദാര്‍, ഗുര്‍മിത്കല്‍- ലളിത അനപൂര്‍, ബിദാര്‍- ഈശ്വര്‍ സിംഗ് താക്കൂര്‍ എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ചന്നഗിരിയില്‍ ശിവകുമാറും ബൈന്ദൂരില്‍ ഗുരുരാജ് ഗന്തിഹോളെയും ജനവിധി തേടും. മേയ് 10 ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് ഫലമറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+