ബിജെപിയുടെ തന്ത്രം പിഴക്കുന്നുവോ: യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ വന്‍ പ്രതിഷേധം: സംഘർഷം, കല്ലേറ്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ ബഞ്ചാര സമുദായത്തിന്റെ വന്‍ പ്രതിഷേധം. ഷിമോഗ ജില്ലയിലെ യെഡിയൂരപ്പയുടെ വീടിന് പുറത്താണ് പ്രവർത്തകർ ഇന്ന് ഉച്ചയോടെ സംഘടിച്ചത്. ആളുകള്‍ പ്രകോപനകരമായ മുദ്രാവാക്യം മുഴക്കുകയും വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ബഞ്ചാര സമുദായത്തിൽ നിന്നുള്ള നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് അടിച്ചമർത്തുന്നത് നാടകീയമായ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
പട്ടികജാതി സംവരണം സംബന്ധിച്ച കർണാടക സർക്കാരിന്റെ സമീപകാല തീരുമാനത്തിനെതിരെ സമുദായം വലിയ പ്രതിഷേധത്തിലാണ്. ഇതന്റെ ഭാഗമായിട്ടായിരുന്നു യെഡിയൂരപ്പയുടെ വീടിന് മുന്നിലേക്ക് പ്രതിഷേധം നടത്തിയത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതിക്കാർക്കുള്ള സംവരണം രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സർക്കാറിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതിക്കാർക്കുള്ള 17 ശതമാനം സംവരണത്തിൽ 6 ശതമാനം പട്ടികജാതി (ഇടത്), 5.5 ശതമാനം പട്ടികജാതി (വലത്), 4.5 ശതമാനം "ടച്ചബിള്‍സ്", ഒരു ശതമാനം മറ്റുള്ളവർ എന്നിങ്ങനെയാണ് അവർ ശുപാർശ ചെയ്തിരിക്കുന്നത്. 2005-ൽ കോൺഗ്രസ്-ജനതാദൾ (സെക്കുലർ) രൂപീകരിച്ച എ.ജെ.സദാശിവ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് പട്ടികജാതി സംവരണം ഉപവർഗീകരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കാൻ തീരുമാനമെടുത്തത്.
സംവരണം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം തങ്ങൾക്ക് അവസരം നഷ്ടമാകുമെന്നും കേന്ദ്രത്തിന് നൽകിയ ശുപാർശ സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്നും ബഞ്ചാര സമുദായ നേതാക്കൾ ആവശ്യപ്പെട്ടു. ജനസംഖ്യയുടെ 24 ശതമാനവും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളായ കർണാടകയിലെ പ്രധാന പട്ടിക ജാതി വിഭാഗമാണ് ബഞ്ചാര സമുദായം.
നാല് ശതമാനം സംവരണം നൽകുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ 2 ബി വിഭാഗത്തിൽ നിന്ന് മുസ്ലീങ്ങളെ നീക്കം ചെയ്യാനുള്ള ശുപാർശയ്ക്ക് പിന്നാലെ മുസ്ലീം നേതാക്കളും ബി ജെ പി സർക്കാരിനെതിരെ രംഗത്തുണ്ട്. വൊക്കലിഗകൾക്കും വീരശൈവ-ലിംഗായത്തുകൾക്കുമായി നാല് ശതമാനം സംവരണം വിഭജിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.
അഴിമതിയാരോപണങ്ങളാല്‍ നട്ടംതിരിയുന്ന ബി ജെ പിക്ക് കടുത്ത പോരാട്ടമായി കണക്കാക്കപ്പെടുന്ന നിർണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനമുള്ള രണ്ട് സമുദായങ്ങളിലെ വോട്ടർമാരെ ആകർഷിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമമായിട്ടാണ് സംവരണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയത്. ഇത് കടുത്ത അനീതിയാണെന്നും ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നുമാണ് മുസ്ലീം നേതാക്കൾ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications