Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓള്‍ഡ് മൈസൂർ: ജെഡിഎസ് കുത്തക അവസാനിക്കുമോ: മുന്നേറ്റമുറപ്പിച്ച് കോണ്‍ഗ്രസ്, ശ്രമിച്ച് ബിജെപിയും

ബെംഗളൂരു: പഴയ മെസൂർ മേഖലയാണ് പരമ്പരാഗതമായി കർണാടകയിലെ ജെ ഡി എസിന്റെ ശക്തി കേന്ദ്രം. രണ്ട് തവണ സംസ്ഥാനത്ത് കിങ് മേക്കറായി പാർട്ടി മാറിയത് ഈ മേഖലയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇവിടെ ഏതൊക്കെ സമയങ്ങളില്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടോ അപ്പോഴെല്ലാം നിയമസഭയിലെ പാർട്ടിയുടെ അംഗബലം കുറയുകയും ചെയ്തു.

ഇത്തവണ ജെ ഡി എസിനെ സംബന്ധിച്ച് മൈസൂർ മേഖലയില്‍ മത്സരം കൂടുതല്‍ ശക്തമാണ്. കോണ്‍ഗ്രസ് മേഖലയിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മാണ്ഡ്യയില്‍ ഉള്‍പ്പടെ കടന്നു കയറാന്‍ ബി ജെ പിയും വലിയ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വന്തം അടിത്തറ നിലനിർത്താന്‍ കടുത്ത പോരാട്ടമാണ് ജെ ഡി എസ് നടത്തുന്നത്.

 devegowda-

2018 ല്‍ പാർട്ടി 37 സീറ്റുകളായിരുന്നു സംസ്ഥാനത്ത് നേടാന്‍ സാധിച്ച്. തുടർന്ന് 80 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി. വിമത നീക്കത്തില്‍ പിന്നീട് ഈ സർക്കാർ വീഴുകയും ചെയ്തു. അന്ന് ജെ ഡി എസ് 37 സീറ്റുകളിൽ 30 സീറ്റുകൾ, അതായത് മൊത്തം സീറ്റിന്റെ 79% വും നേടിയ പഴയ മൈസൂർ മേഖലയില്‍ നിന്നായിരുന്നു.

വൊക്കലിഗ ആധിപത്യമുള്ള 10 ജില്ലകളിൽ (ബെംഗളൂരു നഗരത്തിന് പുറത്ത്) 50% സീറ്റുകൾ നേടി. 2013ലെ തിരഞ്ഞെടുപ്പ് കണക്കിനെ അപേക്ഷിച്ച് മൊത്തം വോട്ട് വിഹിതം ഏകദേശം 2% കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധി ജെഡി(എസ്)നെ ബി ജെ പിയുടെ "ബി ടീം" എന്ന് വിളിച്ചതിന് ശേഷം കോൺഗ്രസിന് അനുകൂലമായ മുസ്ലീം ഏകീകരണമാണ് പാർട്ടി ഇതിന് കാരണമായത്. 2004ൽ 58 സീറ്റുകൾ നേടിയാണ് ജെഡി(എസ്)ന്റെ ഏറ്റവും മികച്ച പ്രകടനം. ഇതിന് ശേഷം അവർ ആദ്യം കോൺഗ്രസുമായും പിന്നീട് ബിജെപിയുമായും സഖ്യമുണ്ടാക്കി സർക്കാരുണ്ടാക്കുകയും ചെയ്തു.

 hd-kumaraswamy

2019 മുതൽ മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതും ജെ ഡി എസിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മുഖ്യമന്ത്രി സ്ഥാനമോഹങ്ങളുള്ള ഒരു വൊക്കലിഗക്കാരനായ ശിവകുമാറിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിച്ചു. ജെഡി (എസ്) ന് അനുകൂലമായി തന്റെ സമുദായത്തെ ഏതെങ്കിലും വിധത്തിൽ ഏകീകരിക്കുന്നതിനെതിരെ അദ്ദേഹം നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നു.

ഓൾഡ് മൈസൂർ മേഖലയിൽ ബി.ജെ.പിയും ഗൗരവതരമായ മുന്നേറ്റമാണ് നടത്തുന്നത്. വൊക്കലിഗ വിഭാഗത്തെ സ്വാധീനിക്കാനുള്ള ഒന്നിലധികം പ്രയത്‌നങ്ങൾക്ക് കഴിഞ്ഞ മാസങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും, വികസന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് വൊക്കലിഗയിൽ അനുകൂല സ്വാധീനം നടത്തിയതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ബി ജെ പി കൂടിയെത്തുന്നതോടെ വൊക്കലിഗ ആധിപത്യമുള്ള ജില്ലകളിൽ ജെഡി (എസ്)-കോൺഗ്രസ് തമ്മിലുള്ള പരമ്പരാഗത ദ്വികോണ പോരാട്ടം ചില മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടമായി മാറിയേക്കാം. സിദ്ധരാമയ്യ വിരുദ്ധ തരംഗത്തിൽ, ജെഡി (എസ്) 2018 ൽ അതിന്റെ പരമ്പരാഗത എതിരാളിയായ കോൺഗ്രസിനെ ശൂന്യമാക്കുകയായിരുന്നു മാണ്ഡ്യ, ഹാസൻ ജില്ലകളിലെ 14 സീറ്റുകളിൽ 13 എണ്ണവും സ്വന്തമാക്കാന്‍ പാർട്ടിക്ക് സാധിച്ചു.

എന്നാൽ, ഇത്തവണ ആ നേട്ടം ആവർത്തിക്കാന്‍ സാധിച്ചേക്കില്ല. മുസ്ലീം സമുദായത്തെ സ്വാധീനിക്കുന്നതിനായി ജെഡി (എസ്) ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ട്, സി.എം. ഇബ്രാഹിമിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത് ഇതിന്റെ ഭാഗമാണ്. കൂടാതെ, കുമാരസ്വാമി മതനേതാക്കളെ സമീപിക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+