കർണാടക പിടിക്കാന്‍ കോണ്‍ഗ്രസിന് 'ഓപ്പറേഷന്‍ പഞ്ചമസാലി': വന്‍ പ്രതിസന്ധിയിലായി ബിജെപി
ബെംഗളൂരു: വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ വൈകീട്ടോടെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ബി ജെ പി പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രതീക്ഷിച്ചത് പോലെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അതൃപ്തികളുമാണ് ബി ജെ പിയില്‍ നിന്നും പുറത്ത് വരുന്നത്. മുതിർന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവർ പരസ്യമായി തന്നെ അതൃപ്തി വ്യക്തമാക്കി കഴിഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയില്‍ രൂപപ്പെട്ട അതൃപ്തി മുതലെടുക്കാനാണ് മറുവശത്ത് കോണ്‍ഗ്രസിന്റെ ശ്രമം. ഇതോടൊപ്പം തന്നെ ബി ജെ പിയുടെ പരമ്പരാഗത വോട്ടു ബാങ്കായ പഞ്ചമസാലി ലിംഗായത്തുകൾക്കിടയിൽ കടന്ന് കയറാനുള്ള തന്ത്രവും കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നുണ്ട്. സംവരണ വിഷയം പ്രധാന ചർച്ചാ വിഷയമാക്കിയാണ് ലിംഗായത്തുകളിലെ പ്രബലമായ ഉപവിഭാഗമായ പഞ്ചമസാലികളെ ഒപ്പം നിർത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

1990 കൾ മുതൽ ലിംഗായത്തുകളുടെ പിന്തുണ നേടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ലിംഗായത്ത് വിഭാഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാന്‍ സാധിച്ചാല്‍ അത് കർണാടകയില്‍ അധികാരം പിടിക്കുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ എളുപ്പമായേക്കും. അതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ് അവർ ഇപ്പോള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ലിംഗായത്ത് നേതാവായ യദ്യൂരപ്പ പാർട്ടിയില്‍ തഴയപ്പെടുന്നുവെന്ന പ്രചാരണം ഉള്‍പ്പടെ ഇതിനായി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ 1994 ല്‍ ഒഴികെ, ഓരോ തെരഞ്ഞെടുപ്പിലും മൊത്തത്തിലുള്ള വോട്ടിന്റെ 35% കോൺഗ്രസ് സ്ഥിരമായി നേടിയിരുന്നു. ബിജെപിയുടെ കൈയിൽ നിന്ന് 5% വോട്ടുകൾ പിടിച്ചെടുക്കുന്നതില്‍ വിജയിച്ചാൽ, അവർക്ക് മികച്ച മാർജിനിൽ വിജയിക്കാനാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇതുവരെ പുറത്തുവിട്ട 165 സ്ഥാനാർത്ഥികളിൽ 37 ലിംഗായത്തുകളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്, അവരിൽ 50% പഞ്ചമസാലികളാണ് എന്നതാണ് ശ്രദ്ധേയം. മൂന്നാം ലിസ്റ്റിൽ 6-10 പേർക്ക് കൂടി ടിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. സംവരണ പ്രശ്‌നത്തിലും കോൺഗ്രസിന് ഇത്തവണ പ്രതീക്ഷയുണ്ട്. രണ്ട് വർഷമായി, പഞ്ചമസാലി ലിംഗായത്തുകൾ ക്വോട്ട കാറ്റഗറി 3B (5%) യിൽ നിന്ന് 2A (15%) ആയി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിരവധി വാഗ്ദാനങ്ങള്‍ക്ക് , ഒടുവിൽ, തെരഞ്ഞെടുപ്പിന്റെ തലേന്ന്, ബിജെപി സർക്കാർ അവർക്ക് 7 ശതമാനം സംവരണം അനുവദിച്ചു. എന്നാല്‍ ഇതില്‍ സമുദായം തൃപ്തരല്ല. ഒബിസി ക്വാട്ടയിൽ മുസ്ലീങ്ങൾക്ക് നിലവിലുള്ള 4% സംവരണം (2B വിഭാഗം) റദ്ദാക്കിയതിന് ശേഷമാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനമെടുത്തത്.
പഞ്ചമസാലി ആവശ്യപ്പെടുന്നത് കുറഞ്ഞത് 10% വർദ്ധന വേണം, പക്ഷേ അവർക്ക് ലഭിച്ചത് 2% മാത്രമാണ്. സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് ലിംഗായത്ത് പഞ്ചമസാലി സമര സമിതിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച മുൻ കോൺഗ്രസ് എം എൽ എ വിജയാനന്ദ കാശപ്പനവർ പറഞ്ഞു. ഞങ്ങളുടെ സമുദായം വഞ്ചിക്കപ്പെട്ടതായി തോന്നുന്നു. അവർ വോട്ട് ചെയ്യാൻ പോകുമ്പോൾ കാവി പാർട്ടിക്കെതിരെയുള്ള ദേഷ്യം പ്രകടിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ ഇത്തവണയും സമുദായത്തിന്റെ തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. "പാർട്ടി പഞ്ചമസാലികൾക്ക് സംവരണം വർധിപ്പിക്കുക മാത്രമല്ല, ഒരു പുതിയ വിഭാഗം സൃഷ്ടിച്ച് അവർക്ക് പിന്നാക്ക പദവി നൽകുകയും ചെയ്‌തു," മുതിർന്ന ബിജെപി എംഎൽഎയും സംവരണ ഘടന തിരുത്തിയതിന് പിന്നിലെ തലച്ചോറുമായ അരവിന്ദ് ബെല്ലഡ് പറഞ്ഞു.












Click it and Unblock the Notifications