Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ കൂറുമാറ്റം കോണ്‍ഗ്രസിലേക്ക്: കളമാറി ചവിട്ടി, എംഎല്‍എയും മുന്‍ എംഎല്‍എയും

ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയില്‍ മറ്റ് പാർട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് കോണ്‍ഗ്രസ്. സ്വതന്ത്ര എം എൽ എ എച്ച് നാഗേഷും മുൻ ജെഡി(എസ്) നിയമസഭാംഗം വൈ എസ് വി ദത്തയുമാണ് ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേർന്നത്. മുൻ മന്ത്രിയായ നാഗേഷ് അടുത്തിടെ വരെ ഭരണകക്ഷിയായ ബി ജെ പിയെ പിന്തുണച്ചിരുന്നു. നേരത്തെ ജെഡി (എസ്) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്നു ദത്ത.

ബെംഗളൂരുവിലെ കെ പി സി സി ഓഫീസിൽ

ബെംഗളൂരുവിലെ കെ പി സി സി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെയും മറ്റ് നേതാക്കളുടേയും സാന്നിധ്യത്തിലാണ് ദത്തയും നാഗേഷും അനുയായികൾക്കൊപ്പം കോണ്‍ഗ്രസില്‍ ചേർന്നത്. മുൾബഗൽ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നാഗേഷ്, കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിനെ പിന്തുണയ്ക്കുകയും 2018ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ചെറുകിട വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ചില കോൺഗ്രസ്, ജെ ഡി(എസ്) എം എൽഎ മാരുടെ

ചില കോൺഗ്രസ്, ജെ ഡി(എസ്) എം എൽഎ മാരുടെ രാജിയും കൂറുമാറ്റവും, ഒടുവിൽ സഖ്യസർക്കാരിന്റെ പതനത്തിലേക്ക് നയിച്ചപ്പോൾ, നാഗേഷും പിന്തുണ പിൻവലിക്കുകയും ബി ജെ പി സർക്കാറിനെ പിന്തുണയ്ക്കുമായിരുന്നു. പിന്നീട് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിൽ എക്സൈസ് മന്ത്രിയായി, എന്നാൽ 2021 ജനുവരിയിൽ അദ്ദേഹത്തെ ഒഴിവാക്കി. ബി ആർ അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാന്‍ സ്ഥാനത്ത് നിന്നും ബി ജെ പി തഴഞ്ഞതോടെ നാഗേഷ് ബി ജെ പിയോട് അകലുകയായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ മുൾബഗൽ മണ്ഡലത്തിൽ

നിയമസഭ തിരഞ്ഞെടുപ്പില്‍ മുൾബഗൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റാണ് നാഗേഷ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്ന് പറഞ്ഞ അദ്ദേഹം, മഹാദേവപുര മണ്ഡലത്തിലെ അനുയായികളും തന്നോട് അവിടെ നിന്ന് മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും അത് ഹൈക്കമാൻഡിന് തീരുമാനിക്കാൻ വിടുമെന്നും പറഞ്ഞു.

Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം

കോൺഗ്രസ് പാർട്ടിക്ക് അനുകൂലമായി

കോൺഗ്രസ് പാർട്ടിക്ക് അനുകൂലമായി എസ്‌സി, എസ്ടി വിഭാഗങ്ങളുടെ പിന്തുണ സമാഹരിക്കുമെന്നും നാഗേഷ് അവകാശപ്പെട്ടു. മുതിർന്ന ജെഡി(എസ്) നേതാവും ദേവഗൗഡയുമായി അടുപ്പമുള്ളയാളുമാണ്. ചിക്കമംഗളൂരു ജില്ലയിലെ കടൂരിൽ നിന്നുള്ള മുൻ എംഎൽഎ കഴിഞ്ഞ മാസം കോൺഗ്രസിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. കടൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും ടിക്കറ്റ് തേടാനാണ് സാധ്യത.

സമാന ചിന്താഗതിയുള്ള പാർട്ടിയായതിനാലും

സമാന ചിന്താഗതിയുള്ള പാർട്ടിയായതിനാലും അതിന്റെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടാൻ കഴിയുമെന്നതിനാലുമാണ് കോൺഗ്രസിൽ ചേരുന്നതെന്ന് ദത്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടിയുടെ വിജയത്തിനായി കഠിനമായി പരിശ്രമിക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നും ഇരു നേതാക്കളെയും പാർട്ടിയിൽ ചേർത്തതിന് ശേഷം കെപിസിസി അധ്യക്ഷൻ ശിവകുമാർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+