Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നു

ബീദർ: കർണാടകയിലെ ബീദറിൽ പട്ടാപ്പകൽ സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ ടി എമ്മിൽ നിറയ്ക്കാനെത്തിച്ച പണം കവർന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ജീവനക്കാർക്ക് നേരെ മോഷ്ടാക്കൾ വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയേറ്റ ജീവനക്കാരിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്.

എ ടി എമ്മിൽ നിറയ്ക്കാൻ 93 ലക്ഷം രൂപയുമായ പോയ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് നേരെയാണ് ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കൾ ആറ് റൗണ്ട് വെടിയുതിർത്തത്. രാവിലെ 11.30 ഓടെ ശിവാജി ചൗക്കിലെ എ ടി എം സെന്ററിൽ പണം നിറയക്കുന്നതിനായാണ് ജീവനക്കാർ‌ എത്തിയത്.

death

ജീവനക്കാർ പണവുമായി എത്തുന്നത് കാത്ത് കവർച്ചക്കാർ പതിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർക്ക് നേരെ ബൈക്കിലെത്തിയ മോഷ്ടാക്കൾ വെടിയുതിർക്കുകയും പണം അടങ്ങിയ പെട്ടിയുമായി ബൈക്കിൽ കയറി കടന്നുകളയുകയുമായിരുന്നു.

കറുത്ത ജാക്കറ്റും തൊപ്പിയും ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. രണ്ട് ബൈക്കുകളിലായാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് വിവരം. വെടി വെച്ച ശേഷം ബാഗെടുത്ത് കടന്നുകളയുകയായിരുന്നു. പ്രദേശവാസികൾ മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+