കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്നം: വെള്ളിയാഴ്ച കര്‍ണാടക ബന്ദ് തന്നെ, ബെംഗളൂരു നിശ്ചലമാകും... മലയാളികളും കുടുങ്ങും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കര്‍ണാടകയില്‍ ബന്ദ്. കാവേരി ഹോരാട്ട സമിതി അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചത്. ബുധനാഴ്ച രാവിലെ തമിഴ്നാടിന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തിരുന്നു.

<strong>തമിഴ്‌നാടിന് വെള്ളം കൊടുത്തു... സംഘര്‍ഷ സാധ്യത... ബെംഗളൂരു - മൈസൂര്‍ ഹൈവേ ഇന്നും ഒഴിവാക്കിക്കോ!</strong>തമിഴ്‌നാടിന് വെള്ളം കൊടുത്തു... സംഘര്‍ഷ സാധ്യത... ബെംഗളൂരു - മൈസൂര്‍ ഹൈവേ ഇന്നും ഒഴിവാക്കിക്കോ!

ചൊവ്വാഴ്ച മണ്ഡ്യയില്‍ നടന്ന ബന്ദിന് പിന്നാലെയാണ് വെള്ളിയാഴ്ചത്തെ സംസ്ഥാന വ്യാപക ബന്ദ്. ബന്ദ് അവശ്യസര്‍വ്വീസുകളെ ബാധിക്കുമെന്നാണ് ഇന്റലിജന്റ്‌സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നത്. മണ്ഡ്യയില്‍ ബന്ദ് പൂര്‍ണമായിരിക്കും. മണ്ഡ്യയില്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചുകഴിഞ്ഞു. വന്‍ പോലീസ് സന്നാഹമാണ് മണ്ഡ്യയില്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. സമീപനഗരങ്ങളായ മധൂര്‍, രാമനഗര, ശ്രീരംഗപട്ടണം എന്നീ ഭാഗങ്ങളെയും നബന്ദ് ബാധിക്കും.

cauvery-

തലസ്ഥാന നഗരമായ ബെംഗളൂരുവിനെയും ബന്ദ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനിടയില്ല. വാഹനഗതാഗതത്തെയും ബന്ദ് ബാധിക്കും. കേരളം അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളെയും ബന്ദ് ബാധിക്കാനിടയുണ്ട്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ സര്‍വ്വീസ് തുടങ്ങി. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ ഇപ്പോഴും കര്‍ണാടകത്തില്‍ പ്രവേശിച്ചിട്ടില്ല.

<strong>കാവേരി ബന്ദ്... ഹൈവേ തടഞ്ഞു, ബസ്സുകള്‍ക്ക് തീയിട്ടു.. കേരളത്തിലേക്കുള്ള ബസ്സുകളും മുടങ്ങും!</strong>കാവേരി ബന്ദ്... ഹൈവേ തടഞ്ഞു, ബസ്സുകള്‍ക്ക് തീയിട്ടു.. കേരളത്തിലേക്കുള്ള ബസ്സുകളും മുടങ്ങും!

തമിഴ്നാടിന് വെള്ളം കൊടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകര്‍ വലിയ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു. മൈസൂര്‍ - ബെംഗളൂരു റോഡിലെ മാണ്ഡ്യയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നത്. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മണ്ഡ്യയില്‍ ചൊവ്വാഴ്ച നടന്ന ബന്ദ് നടന്നു. ബന്ദിനിടെ പ്രതിഷേധക്കാര്‍ മണ്ഡ്യയില്‍ പി ഡബ്ല്യു ഡി ഓഫീസ് തകര്‍ക്കുകയും പോലീസ് സ്റ്റേഷന് തീവെക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കത്തിക്കുകയും ചെയ്തു.

English summary
Karnataka bandh: Essential services to be hit badly on Sept 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X