Get Updates
Get notified of breaking news, exclusive insights, and must-see stories!

''ജെഡിഎസും ബിജെപിയും വൈകാതെ ഒന്നിക്കും''; കുമാരസ്വാമിയെ പിന്തുണച്ച് യെദ്യൂരപ്പ

ബെംഗളൂരു: ജെ ഡി എസും ബി ജെ പിയും ഭാവിയില്‍ ഒന്നിച്ച് പോരാടുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. കര്‍ണാടക സര്‍ക്കാരിനെതിരെ ഒന്നിച്ച് പോരാടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയെ താന്‍ പിന്തുണക്കുന്നതായും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബി ജെ പി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

''കുമാരസ്വാമി പറയുന്നതെല്ലാം തികച്ചും സത്യമാണ്, അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബി ജെ പി മറ്റ് ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ബി ജെ പി ഒരാഴ്ച കാത്തിരിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

KARNATAKA

അല്ലാത്തപക്ഷം സംസ്ഥാനത്തുടനീളം സര്‍ക്കാരിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും എന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവും കുമാരസ്വാമി ഉന്നയിച്ചിരുന്നു. ബ്യൂറോക്രാറ്റുകള്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സിന്‍ഡിക്കേറ്റുകളുണ്ടെന്നും കുമാരസ്വാമി അവകാശപ്പെട്ടു. കര്‍ണാടകയിലും ഒരു അജിത് പവാര്‍ ഉണ്ടെന്നും അതാരാണെന്ന് കാത്തിരുന്ന് കാണാമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ഈ വര്‍ഷം അവസാനമോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമോ അത് സംഭവിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. 'പ്രത്യേകിച്ച് ആരുടെയും പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്തും സംഭവിക്കാം. അധികം സമയമെടുക്കില്ല.അതിനായി കാത്തിരിക്കാം, കുമാരസ്വാമി പറഞ്ഞു. അതേസമയം ജെ ഡി എസിനൊപ്പം ചേരുന്നത് ബി ജെ പിക്ക് പഴയ മൈസൂര്‍, മാണ്ഡ്യ മേഖലകളില്‍ മുതല്‍ക്കൂട്ടാകും.

ഈ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജെ ഡി എസ് അതിന്റെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചത്. 2018ല്‍ നേടിയ 37 സീറ്റില്‍ നിന്ന് 19 എന്നതിലേക്ക് ജെ ഡി എസ് കൂപ്പുകുത്തിയിരുന്നു. നിയമസഭയിലെ 224 സീറ്റുകളില്‍ 135 എണ്ണവും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി ജെ പി 66 സീറ്റില്‍ ആണ് ജയിച്ചത്. 2006 ല്‍ കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ യെദ്യൂരപ്പയായിരുന്നു ഉപമുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+