കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വേയിലും ശുഭ സൂചനയില്ല; കര്‍ണാടകത്തില്‍ ബിജെപി ആശങ്കയില്‍, കോണ്‍ഗ്രസുമായി അടുക്കാന്‍ ജെഡിഎസ്

Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ നിശ്ചയിക്കുന്ന ഉപ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഉപതിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപി ക്യാംപുകളില്‍ ആശങ്ക വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.

അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് ബിജെപി നേതൃത്വത്തിനുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സിറ്റിങ് സീറ്റുകള്‍

സിറ്റിങ് സീറ്റുകള്‍

തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളെല്ലാം തന്നെ കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്. 2018 ല്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ കൂറുമാറി തങ്ങളോടൊപ്പം ചേര്‍ന്നെങ്കിലും ഇരുപക്ഷത്ത് നിന്നും ഇവര്‍ക്കെതിരേയുള്ള വികാരം ശക്തമാണ്.

പാര്‍ട്ടിയെ വഞ്ചിച്ചവര്‍

പാര്‍ട്ടിയെ വഞ്ചിച്ചവര്‍

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച നേതാക്കളെന്ന പ്രചരണമാണ് വിമത നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും മണ്ഡലങ്ങളില്‍ സജീവമായി നടത്തുന്നത്. കൂറുമാറ്റത്തെക്കുറിച്ച് വിമത നേതാക്കളോട് മണ്ഡലത്തിലെ ജനങ്ങള്‍ നേരിട്ട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ഈ പ്രചരണം ഫലം ചെയ്തുവെന്നതിന്‍റെ സൂചനയാണ്.

എന്ത് വിശ്വസിച്ച് വോട്ട് ചെയ്യും

എന്ത് വിശ്വസിച്ച് വോട്ട് ചെയ്യും

വലിയ പ്രചരണമാണ് കോണ്‍ഗ്രസും ജെഡിഎസും ഉപതിരഞ്ഞെടുപ്പില്‍ നടത്തുന്നത്. ബിജെപിയെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ പാര്‍ട്ടിയെ വഞ്ചിച്ച നേതാക്കളെയാണ് അവര്‍ ഉന്നംവെക്കുന്നത്. പണത്തിനും അധികാരത്തിനും മുന്നില്‍ നട്ടെല്ല് വളയ്ക്കുന്ന ഇവര്‍ക്ക് ഇനിയും എന്ത് വിശ്വസിച്ചാണ് വോട്ട് രേഖപ്പെടുത്തുകയെന്ന ചോദ്യം പ്രചരണത്തിന് എന്തുന്ന നേതാക്കളെല്ലാം ഉയര്‍ത്തുന്നു.

കോണ്‍ഗ്രസിന് ആത്മവിശ്വാസം

കോണ്‍ഗ്രസിന് ആത്മവിശ്വാസം

മഹാരാഷ്ട്ര, ഹരിയാണ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കൂറുമാറിയ നേതാക്കള്‍ക്ക് തിരിച്ചടിയുണ്ടായത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തുന്ന പ്രചാരണ പരിപടികളെല്ലാം വലിയ തോതിലുള്ള ജനപങ്കാളിത്തവും ഉണ്ട്.

സർവേയിലും

സർവേയിലും

കുറുമാറിയെത്തിയവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പല മണ്ഡലങ്ങളിലും ബിജെപിക്കുള്ളില്‍ ആഭ്യന്തര കലഹവും രൂക്ഷമാണ്. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ തന്നെ പ്രശ്ന പരിഹാരത്തിനായി നേരിട്ട് രംഗത്തിറങ്ങിയെങ്കിലും പൂര്‍ണ്ണ പരിഹാരം കാണാന്‍ എങ്ങും സാധിച്ചിട്ടില്ലെന്നതും നല്ല സൂചനയല്ല നല്‍കുന്നത്. പാർട്ടി നടത്തിയ സർവേയിലും ഇതാണ് വ്യക്തമാകുന്നതെന്നത് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

കോൺഗ്രസുമായി അടുക്കാൻ ജെഡിഎസ്

കോൺഗ്രസുമായി അടുക്കാൻ ജെഡിഎസ്

ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ അവരെ പിന്തുണയ്ക്കുമെന്ന സൂചനയായിരുന്നു തുടക്കത്തില്‍ ജെഡിഎസ് നേതാക്കള്‍ നല്‍കിയത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കോൺഗ്രസുമായി അടുക്കാൻ ജെഡിഎസ് നേതാക്കൾ വീണ്ടും ശ്രമം നടത്തുന്നുണ്ട്.

കുമാരസ്വാമിയും ദേവഗൗഡയും

കുമാരസ്വാമിയും ദേവഗൗഡയും

ഇനി കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ബിജെപി സര്‍ക്കാര്‍ കാലാവധി തികയക്കുമെന്നുമായിരുന്നു ദള്‍ നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദികള്‍ കുമാരസ്വാമിയും ദേവഗൗഡയും ഇത് ആവര്‍ത്തിക്കാത്തത് ശ്രദ്ധേയമാണ്.

ഏക അഭിപ്രായമില്ല

ഏക അഭിപ്രായമില്ല

സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പാണോ പുതിയ സര്‍ക്കാരാണോ വേണ്ടതെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഏക അഭിപ്രായത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അധികാരത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്തുന്ന മഹാരാഷട്രയിലെ സഖ്യപരീക്ഷണം ജെഡിഎസുമായി വീണ്ടും ചേരാന്‍ കോണ്‍ഗ്രസിന് പ്രചോദനമാകുമോ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍

ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍

ദള്‍ സഖ്യത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ജെഡിഎസിനൊപ്പം വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന അഭിപ്രായമുള്ളവരാണ്.

ദേവഗൗഡയുടെ വാക്കുകള്‍

ദേവഗൗഡയുടെ വാക്കുകള്‍

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് കോണ്‍ഗ്രസിന് ഒപ്പമല്ല മത്സരിക്കുന്നത്. അതേസമയം ബിജെപിയുടെ പരാജയമാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും പരമപ്രധാനമായ ലക്ഷ്യമെന്നായിരുന്നു ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിന് ശേഷം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടിന്‍റെ അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള കാര്യങ്ങളെന്നും ജെഡിഎസ് അധ്യക്ഷന്‍ പറഞ്ഞു വെച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയിൽ കോൺഗ്രസിനെ ശിവസേനയോട് അടുപ്പിച്ചത് ഈ കോൺഗ്രസ് മുഖ്യമന്ത്രി, ഉദ്ധവിന്റെ പ്രത്യേക ക്ഷണം മഹാരാഷ്ട്രയിൽ കോൺഗ്രസിനെ ശിവസേനയോട് അടുപ്പിച്ചത് ഈ കോൺഗ്രസ് മുഖ്യമന്ത്രി, ഉദ്ധവിന്റെ പ്രത്യേക ക്ഷണം

 സുപ്രീം കോടതിയിലും ദിലീപിന് തിരിച്ചടി; ഇനി വിചാരണയുടെ നാളുകളിലേക്ക്, കേസിന്‍റെ നാള്‍വഴികള്‍ സുപ്രീം കോടതിയിലും ദിലീപിന് തിരിച്ചടി; ഇനി വിചാരണയുടെ നാളുകളിലേക്ക്, കേസിന്‍റെ നാള്‍വഴികള്‍

English summary
karnataka by election: bjp in trouble,while JDS try to join hands with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X