കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയുടെ മന്ത്രിസഭ അഴിച്ചുപണി വിനയായി?പലയിടങ്ങളിലും പ്രതിഷേധം കത്തുന്നു

Google Oneindia Malayalam News

ബെംഗളൂരു:സിദ്ധരാമയ്യയുടെ മന്ത്രി സഭാ പുനസംഘടനയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം കത്തുന്നു. പലയിടങ്ങളിലും പാര്‍ട്ടി നേതാക്കളുടെ അനുയായികള്‍ റോഡ് ഉപരോധിച്ചും തീവെപ്പു നടത്തിയുമാണ് പ്രതിഷേധിക്കുന്നത്. പ്രധാന പാതയായ ബെംഗളൂരു മൈസൂരു ഹൈവേ പ്രവര്‍ത്തകര്‍ ഉപരോധിച്ചതുകാരണം യാത്രക്കാര്‍ വലഞ്ഞു.

പുറത്താക്കിയ മന്ത്രിമാരിലുള്‍പ്പെട്ട ശ്രീനിവാസ് പ്രസാദിന്റെ അനുയായികള്‍ മൈസൂരില്‍ പ്രതിഷേധം പ്രകടനങ്ങള്‍ നടത്തി. വിജയനഗര്‍ എംഎല്‍എ എം കൃഷ്ണപ്പയെയും അംബരീഷിനെയും പിന്തുണക്കുന്നവര്‍ മണ്ഡ്യയിലും വിജയനഗറിലും പ്രതിഷേധവുമായെത്തി. പലയിടത്തും കല്ലേറുണ്ടായി.

sidharamaya-20-

പോലീസെത്തിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കൃഷ്ണപ്പ ഒടുവില്‍ ലിസ്റ്റ് വന്നപ്പോള്‍ പുറത്താവുകയായിരുന്നു. അതിനിടെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തി നടന്‍ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവച്ചത്. എന്നാല്‍ അംബരീഷിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. അംബരീഷ് നേരിട്ട് രാജി സമര്‍പ്പിച്ചില്ല എന്നവാദമാണ് സ്പീക്കര്‍ ഉന്നയിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ മാണ്ഡ്യയില്‍ നിന്നുള്ള പ്രതിനിധിയാണ് അംബരീഷ്. അംബരീഷുള്‍പ്പെടെ മന്ത്രിസ്ഥാനം നഷ്ടമായ ഏഴു എംഎല്‍ംഎമാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയേക്കും. കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമികവില്ലെന്ന കാരണത്താല്‍ 13 പേരെ സിദ്ധരാമയ്യ മന്ത്രി സ്ഥാനത്തു നിന്നൊഴിവാക്കി 14 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയത്.

മന്ത്രിസഭ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മന്ത്രി സഭയിലെ ഈ പുതുക്കല്‍. ഇതോടെ മന്ത്രിസഭയുടെ അംഗബലം 33 ആയി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവരില്‍ പല മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ഉള്‍പ്പെടുന്നുണ്ട്.

English summary
Chief Minister Siddaramaiah’s much anticipated Cabinet reshuffle and induction of 13 new Ministers was followed by protests, resulting in sporadic violence and traffic disruption in arterial roads, by disgruntled Congress workers and leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X