കോണ്‍ഗ്രസിന്‍റെ 2 എംഎല്‍എമാരെ കാണാനില്ല!! ബിജെപി പൊക്കി?
ബെംഗളൂരു: ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കൊണ്ടുപിടിച്ച് ശ്രമങ്ങള്‍ നടത്തുന്നതിനിടെ തങ്ങളുടെ എംഎല്‍എമാരെ കര്‍ണാടകത്തിന് പുറത്തേക്ക് സുരക്ഷിതമായി നീക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണകത്ത് ബിജെപിയോട് വെള്ളിയാഴ്ച സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏത് വിധേനയും എംഎല്‍എമാരെ ബിജെപി റാഞ്ചിയേക്കുമെന്ന ഭയമുള്ളതിനാലാണ് എംഎല്‍എമാരേ സുരക്ഷിതമായി കര്‍ണാടകയ്ക്ക് പുറത്തേക്ക് മാറ്റുന്നത്.

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് നിലവില്‍ 117 എംഎല്‍എമാരുടെ പിന്തുണ ഉണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാരേ മുഴുന്‍ കോണ്‍ഗ്രസ് നേതൃത്വം ഡികെ ശിവകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ബിഡദിയിലുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഒഴികേയുള്ള കോണ്‍ഗ്രസ് നേതാക്കളേയാണ് മാറ്റിയത്. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കിയതിന് ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇതിനിടെ ജെഡിഎസ് എംഎല്‍എമാരായ 38 പേരെ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
All MLAs are here except Anand Singh, he is in clutches of Narendra Modi: DK Suresh, Congress MP at Vidhan Soudha in #Bengaluru pic.twitter.com/2h8F3q0IKF
— ANI (@ANI) 17 May 2018
അതിനിടെ എംഎല്‍എമാരെല്ലാം തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുമ്പോഴും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് കാമ്പില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാവ് ആനന്ദ് സിങ്ങാണ് കാണാതായവരില്‍ ഒരാള്‍. ഇയാൾ ബിജെപിയുടെ പിടിയിലാണെന്ന് കോൺഗ്രസ് എംപി ഡികെ സുരേഷ് വ്യക്തമാക്കി. ഇയാളെ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് ഇയാള്‍ മറുകണ്ടം ചാടിയെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്.
Recommended Video

104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 113 സീറ്റാണ്. ഒരു സ്വതന്ത്രന്റെ പിന്തുണ ബിജെപി ഇപ്പോള്‍ തന്നെ നേടിയിട്ടുണ്ട്. ബാക്കി എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് സുന്ദരമായി സര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ട് പോകാം. ഈ എട്ടുപേര്‍ക്കായുള്ള ബിജെപിയുടെ ശ്രമമാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും ചങ്കിടിപ്പ് കൂട്ടുന്നത്.












Click it and Unblock the Notifications