Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിദ്ധരാമയ്യയുടെ തന്ത്രം; ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി!

ബെംഗളൂരു: കർണാടകയിൽ നിർണ്ണായക നീക്കവുമായി സിദ്ധരാമയ്യ. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് സിദ്ധരാമയ്യ മന്ത്രിസഭ അംഗീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരത്തിലുള്ള നീക്കവുമായി സംസ്ഥാന സർക്കാരും കോൺഗ്രസും മുന്നിട്ടിറങ്ങിയത്. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്ട് പ്രകാരം ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്നാണ് ആവശ്യം.

അതേസമയം ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. ഇക്കാര്യം ആവശസ്യപ്പെട്ട് കേന്ദ്ര സർക്കകാരിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകും. തങ്ങൾക്ക് ന്യൂനപക്ഷ പദവി വേണമെന്നത് ലിംഗായത്തുകളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. ലിംഗായത്തുകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നതായിരുന്നു ആർഎസ്എസിന്റെയും ബിജെപിയുടെയും നിലപാട്.

കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ

കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ

കർണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞ് ലിംഗായത്ത് വിഭാഗത്തെ പിണക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞേക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിലപാട്. കേന്ദ്ര സർക്കാർ അംഗീകരിച്ചാലും അത് സംസ്ഥാന സർക്കാരിന്റെ നേട്ടമായി മാത്രമേ വിലയിരുത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് നിർണ്ണായകമാണ്. കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനവും ലിംഗായത്തുകളാണ്. ന്യൂനപക്ഷ പദവി നൽകുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ പറ്റുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിൽ ഭിന്നത

കോൺഗ്രസിൽ ഭിന്നത


ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കുന്ന പ്രശ്‌നത്തില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ തന്നെ ഭിന്നതയുണ്ടായിരുന്നതയായി നേരത്തെ വാർത്തകൾ വന്നിരുന്നു. വീരശൈവരും ലിംഗായത്തുകളും രണ്ടാണെന്ന് സമുദായത്തില്‍ത്തന്നെ തര്‍ക്കം രൂക്ഷമായതാണ് സര്‍ക്കാരിലെ ഈ മതങ്ങളില്‍പ്പെട്ട മന്ത്രിമാരെ രണ്ടുതട്ടിലാക്കിയത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളില്‍ വടക്കന്‍ കര്‍ണാടകയിലെ നൂറെണ്ണത്തില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണ് വീരശൈവ-ലിംഗായത്തുകള്‍. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കേരളം എന്നിവിടങ്ങളില്‍ ഈ സമുദായമുണ്ട്. വീരശൈവര്‍ ഹിന്ദുമതത്തിന്റെ ഭാഗമായുള്ള ശൈവവിശ്വാസികളാണെന്നും വേദവും ജാതിവ്യവസ്ഥയും അംഗീകരിക്കുന്നവരാണെന്നുമാണ് ലിംഗായത്തുകളുടെ ആരോപണം. ഇതിന്റെ പേരിലായിരുന്നു ഇവർ രണ്ട് തട്ടിലായത്.

ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കും

ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കും

ലിംഗായത്തുള്‍ക്കുമാത്രമായി പ്രത്യേക സംഘടന തുടങ്ങാന്‍ കോണ്‍ഗ്രസിന്റെ അലന്ദ് എംഎല്‍എ ബിആര്‍ പാട്ടീല്‍ ശ്രമം തുടങ്ങിയിരുന്നു. 'വിശ്വ ലിംഗായത്ത് പരിഷത്ത്' (വേള്‍ഡ് ലിംഗായത്ത് കൗണ്‍സില്‍) എന്ന പുതിയസംഘടന രൂപവത്കരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ വീരശൈവരെ ഇതിൽ നിന്ന് ഒവിവാക്കി ലിംഗായത്തുമതത്തിന് രൂപം നൽകുകയായിരുന്നു ലക്ഷ്യം. ഹിന്ദു മറ്റുപിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി.) ആണ് നിലവിൽ ലിംഗായത്തുകള്‍. ലിംഗായത്ത് വിഭാഗത്തെ സ്വതന്ത്ര മതമായി ആര്‍എസ്എസ് ഇതുവരെ പരിഗണിച്ചിട്ടില്ല. ഹിന്ദുവിഭാഗത്തെ ഈ തീരുമാനം ഭിന്നിപ്പിക്കുമെന്നാണ് ഇതിനു ആര്‍എസ് എസ് നിരത്തുന്ന ന്യായം. ഇത് ഇലക്ഷന്‍ കാലത്തെ പ്രീണനതന്ത്രമാണെന്നും കോണ്‍ഗ്രസ്സ് സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ബിജെപി വക്താവ് എസ് പ്രകാശ് സർക്കാരിന്റെ നീക്കത്തിനെതിരെ ആരോപിക്കുന്നത്.

യെദ്യൂരപ്പയും ലിംഗായത്ത്

യെദ്യൂരപ്പയും ലിംഗായത്ത്


കർണാടകയിലെ മുൻ മുൻമുഖ്യമന്ത്രി യെദിയൂരപ്പ ലിംഗായത്ത് നേതാവിയിരുന്നു. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയുടെ അനുയായികളാണ് ലിംഗായത്തുകള്‍. ഇനിയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിസഭാ യോഗത്തിനു ശേഷം ജലവിഭവ മന്ത്രിയും ലിംഗായത്ത് നേതാവുമായ എംബി പാട്ടീല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്ത മതവിഭാഗമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മറ്റിയുടെ ശുപാര്‍ശയ്ക്ക അംഗീകാരം നല്‍കാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം ഈ ആവശ്യം അംഗീകര്ക്കുമെന്ന് തന്നെയാണ് ലിംഗായത്ത് നേതാക്കൾ കരുതുന്നത്. എന്നാൽ കർണാടകയിൽ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഇത്തരത്തി ലൊരു തീരുമാനം ബിജെപിക്ക് വലിയ സമ്മർദ്ദമാണ് ചെലുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+