കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജൻ ലഭിക്കാതെ 36 പേർ മരിച്ചെന്ന് ഹൈക്കോടതി പാനൽ: റിപ്പോർട്ട് തള്ളി ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിനിടെ സംസ്ഥാനത്ത് 36 പേർ ഓക്സിജൻ ദൌർലഭ്യം മൂലം മരിച്ചെന്ന് ഹൈക്കോടതി പാനൽ റിപ്പോർട്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെ ചാമരാജ്നഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 36 രോഗികൾ മരിച്ചതായി കർണാടക ഹൈക്കോടതി രൂപീകരിച്ച കമ്മറ്റിയാണ് കണ്ടെത്തിയിട്ടുള്ളത്. അതേ സമയം റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിച്ച ഉപമുഖ്യമന്ത്രി സിഎൻ അശ്വത്‌നാരായണൻ ഓക്‌സിജന്റെ അഭാവമല്ല മരണത്തിലേക്ക് നയിച്ചതെന്നും വ്യക്തമാക്കി.

ഒരു എആർ റഹ്മാന് ഓസ്കർ കിട്ടിയെന്ന് കേട്ടു, ആരാണത്? ഭാരതരത്ന അച്ഛന്റെ കാലിലെ നഖത്തിന് തുല്യമെന്ന് ബാലയ്യഒരു എആർ റഹ്മാന് ഓസ്കർ കിട്ടിയെന്ന് കേട്ടു, ആരാണത്? ഭാരതരത്ന അച്ഛന്റെ കാലിലെ നഖത്തിന് തുല്യമെന്ന് ബാലയ്യ

ജില്ലാ ആശുപത്രിയുടെ അശ്രദ്ധയും ചികിത്സാ സംവിധാനങ്ങൾ എത്തിക്കാനുള്ള പ്രശ്നങ്ങളും ഓക്സിജന്റെ കുറവായി വിലയിരുത്തരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെയും അധികൃതരുടേയും അശ്രദ്ധയാണ്. സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ഓക്സിജൻ വിതരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

oxgey-1618536391-jpg

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

മെയ് നാലിനും പത്തിനും ഇടയിൽ ചാമരാജ് നഗർ ജില്ലാ ആശുപത്രിയിൽ സംഭവിച്ചിട്ടുള്ള 62 മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിൽ മെയ് 2, 3 ദിവസങ്ങളിൽ നടന്ന 36 എണ്ണവും ഓക്സിജൻ ലഭിക്കാത്തത് മൂലമാണെന്ന് കർണ്ണാടക ഹൈക്കോടതി നിയോഗിച്ച മോണിറ്റട്ടറിംഗ് കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ മരണങ്ങൾക്ക് കാരണം ഓക്സിജന്റെ അഭാവമാണോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി,

"സംസ്ഥാനത്ത് ഇതുവരെയും ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്നും പല സ്ഥാപനങ്ങളിലും ഓക്സിജൻ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം അടിസ്ഥാനപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ഓക്സിജന്റെ ലഭ്യത അവിടെ ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മുൻ ഹൈക്കോടതി ജഡ്ജി എഎൻ വേണുഗോപാല ഗൌഡ, ജസ്റ്റിസ് കെഎൻ കേശവനാരായണ, മുൻ ജഡ്ജി എസ്ടി രമേഷ്, മുൻ ഡിജി, ഐജിപ്പി എന്നിവരായിരുന്നു കമ്മറ്റിയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.

രണ്ടാം തരംഗത്തിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശങ്ങളിലോ കോവിഡ് രോഗികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചിരുന്നു. കോൺഗ്രസ് എംപി കെ സി വേണുഗോപാൽ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം തരംഗത്തിൽ "കോവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരണമടഞ്ഞു എന്നത് വസ്തുതയാണോ" എന്ന് വേണുഗോപാൽ ചോദിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനങ്ങൾക്ക് ഓക്സിജന്റെ മൊത്തം ആവശ്യത്തെക്കുറിച്ചും എൽ‌എം‌ഒ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതിനെക്കുറിച്ചും സർക്കാരിനോട് പ്രതികരണം ആരാഞ്ഞിരുന്നു.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Delhi's AIIMS Reports First Bird Flu Death

English summary
Karnataka Dy CM CN Aswath Narayanan denies HC panel report indicates 36 dies in of Oxygen shortage in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X