Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദിയൂരപ്പയെ അകറ്റുന്നത് വെല്ലുവിളിയാകും; തന്ത്രം മാറ്റി ബിജെപി... കര്‍ണാടകയില്‍ പുതിയ നീക്കം

അടുത്തിടെ നരേന്ദ്ര മോദിയും അമിത് ഷായും യെദിയൂരപ്പയെ പുകഴ്ത്തി സംസാരിച്ചത് അദ്ദേഹത്തെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടുമെന്ന സൂചനയാണ്. യെദിയൂരപ്പയെ പിണക്കുന്നത് വെല്ലുവിളിയാകുമെന്ന് ബിജെപി കണക്കൂകൂട്ടുന്നു

y

ബെംഗളൂരു: ഒരു വിഭാഗം നേതാക്കള്‍ക്ക് അനഭിമതനാണെങ്കിലും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ ബിജെപി പൂര്‍ണമായും മാറ്റി നിര്‍ത്തില്ലെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രമുഖ ലിംഗായത്ത് നേതാവ് കൂടിയായ യെദിയൂരപ്പയെ മാറ്റുന്നത് വെല്ലുവിളിയാകുമെന്ന് പാര്‍ട്ടി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ കര്‍ണാടക നിയമസഭയിലേക്ക് മല്‍സരിക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. 80കാരനായ അദ്ദേഹത്തെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.

കര്‍ണാടകയിലെ പ്രമുഖ വോട്ട് ബാങ്കാണ് ലിംഗായത്ത് സമുദായം. ഈ സമുദായത്തിലെ പ്രധാന നേതാവ് കൂടിയാണ് യെദിയൂരപ്പ. ബിജെപിക്ക് കര്‍ണാടകയില്‍ വേരുറപ്പിക്കാന്‍ സാധിച്ചത് ജാതി സമവാക്യം കൃത്യമായി ഉപയോഗിച്ചതു കൊണ്ടുകൂടിയാണ്. അതേസമയം, ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ ഇത്തവണ കോണ്‍ഗ്രസും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. യെദിയൂരപ്പ പ്രചാരണത്തില്‍ നിറഞ്ഞുനിന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ വെല്ലുവിളി മറികടക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

n

യെദിയൂരപ്പയോളം ജനപിന്തുണയുള്ള നേതാവ് കര്‍ണാടകയില്‍ ബിജെപിക്ക് ഇല്ല എന്നതാണ് വസ്തുത. എന്നാല്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തുണ്ട്. മല്‍സരിക്കുന്നില്ലെങ്കിലും യെദിയൂരപ്പയെ മുന്നില്‍ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യെദിയൂരപ്പയെ പുകഴ്ത്തി സംസാരിച്ചതും അതിന്റെ ഭാഗമാണ്.

യെദിയൂരപ്പയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ് എന്ന് മോദി പറഞ്ഞു. മോദിയിലും യെദിയൂരപ്പയിലുമുള്ള വിശ്വാസം മുറുകെ പിടിച്ച് മുന്നോട്ട് പോകണം എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. മാത്രമല്ല, ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സമുദായത്തിലെ മത നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയത് ഇതിന്റെ ഭാഗമാണ്.

2021 ജൂലൈയിലാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവച്ചത്. കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. ശേഷം ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി. യെദിയൂരപ്പയ്ക്കും കുടുംബത്തിനുമെതിരെ നിരന്തരം പരാതി ഉയര്‍ന്നതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും പ്രായം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്.

''ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. ഞാന്‍ ക്ഷീണിതനുമല്ല. ബിജെപിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കും. സംസ്ഥാന വ്യാപകമായി സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കും. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും'' യെദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+