കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ഷം മുതലാക്കാന്‍ ബിജെപി; പ്രതീക്ഷ 20 ലിംഗായത്ത് എംഎല്‍എമാരില്‍, സമുദായം നോക്കി വോട്ട്

Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇനി എഴ് പേരുടെ പിന്തുണ വേണം. അവിടെയാണ് 20 ലിംഗായത്ത് എംഎല്‍എമാരെ എല്ലാവരും ഉറ്റുനോക്കുന്നത്. അവര്‍ ആരെ പിന്തുണയ്ക്കും. ശനിയാഴ്ച 4 മണിക്ക് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ശ്രദ്ധ ലഭിക്കുന്നത് ഈ 20 പേര്‍ക്കാണ്.

Photo

കോണ്‍ഗ്രസിന്റെ 18 എംഎല്‍എമാരും ജെഡിഎസ്സിന്റെ 2 എംഎല്‍എമാരും ലിംഗായത്ത് സമുദായത്തില്‍പ്പെട്ടവരാണ്. യെദ്യൂരപ്പ ലിംഗായത്ത് സമുദായംഗമാണ്. സമുദായം നോക്കി വോട്ട് ചെയ്ത് ഇവര്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ നീക്കം നടത്തുമെന്നാണ് പ്രചാരണം.

ലിംഗായത്ത് എംഎല്‍എമാര്‍ പാര്‍ട്ടി മറന്ന് സമുദായം നോക്കി വോട്ട് ചെയ്യുമെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിംഗായത്ത് സമുദായത്തിനിടയില്‍ കോണ്‍ഗ്രസ് ഭിന്നതയുണ്ടാക്കി എന്നാണ് മിക്ക നേതാക്കള്‍ക്കിടയിലെയും വികാരം. അതുകൊണ്ടുതന്നെ യെദ്യൂരപ്പയ്ക്ക് വേണ്ടി ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട എല്ലാ എംഎല്‍എമാരും വോട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

വൊക്കാലിംഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കുമാരസ്വാമി. സമുദായത്തില്‍ ഭിന്നതയുണ്ടാക്കിയതിന് പുറമെ, കോണ്‍ഗ്രസ് വൊക്കാലിംഗ വിഭാഗത്തെ പിന്തുണച്ചതിലും ലിംഗായത്ത് എംഎല്‍എമാര്‍ക്ക് അമര്‍ഷമുണ്ടെന്നും ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.

വിശ്വാസ വോട്ട് നേടുമെന്ന് തന്നെയാണ് യെദ്യൂരപ്പ പറയുന്നത്. അഞ്ച് മണിക്ക് ആഘോഷം നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യമായ അനുഭവമുള്ള വ്യക്തിയാണ് യെദ്യൂരപ്പ. അതുകൊണ്ടുതന്നെ യെദ്യൂരപ്പയുടെ ഈ വാക്കുകള്‍ അണികള്‍ ആവേശത്തോടെയാണ് കാണുന്നത്.

English summary
Karnataka trust vote: All eyes on 20 Lingayat MLAs of Congress-JD(S)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X