കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റത്തിന് കളമൊരുങ്ങുമെന്ന പ്രതീക്ഷയിൽ രേണുകയും പ്രവർത്തകരും... ആം ആദ്മി പാർട്ടി പ്രകടന പത്രിക

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരാ യ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുതാണ് ആം ആദ്മിയുടെ പ്രകടനപത്രിക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്എ. എ.പിയുടെ സ്ഥാനാർത്ഥി രേണുകാ വിശ്വനാഥനും സംഘവും ശാന്തിനഗറിലെ 30000 വിടുകൾ സന്ദർശിച്ചു.കൂടാതെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും അവ പരിഹരിക്കാനും ഉള്ള പദ്ധതിയും പാർട്ടിയുടെ അജണ്ടയിൽ പെടുന്നു.

ശാന്തിനഗർ നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങൾ വിശദമായി അവലോകനം ചെയ്തതിൽ നിന്ന് ഓരോ വാർഡിലെയും പ്രശ്നങ്ങൾ പാർട്ടിക്ക് മനസിലാക്കാൻ സാധിച്ചു.വേയ്സ്റ്റ് മാനേജ്മെന്റ്, ഗതാഗത നിയന്ത്രണം, അഴിമതി വിരുദ്ധ പോലിസ് സ്റ്റേഷൻ, തുടങ്ങിയ കാര്യങ്ങൾ ഉൾപെടുന്നതാണ് പ്രകടനപത്രിക. ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി നേരിട്ട് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ് കർണ്ണാടക തിരഞ്ഞെടുപ്പിൽ മലയാളികളുടെ നേർക്കുനേർ പോരാട്ടം നടക്കുന്ന ശാന്തിനഗറിൽ തങ്ങളുടെ നില മെച്ചപ്പെടുത്തുകയാണ് ശക്തമായ പ്രകടന പത്രിക പുറത്തിറക്കിയത് വഴി ആം ആദ്മി ലക്ഷ്യമിടുന്നത്.

renuka

കാസര്‍കോട്ട് നിന്നുള്ള മലയാളി വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയര്‍മാന്‍ എന്‍.എ. ഹാരിസാണ് കോണ്‍ഗ്രസ്സിനായി മത്സരിക്കുമ്പോള്‍ മലയാളിയും ഐ.എ.എസ് ഓഫീസറുമായ രേണുകാ വിശ്വനാഥനാണ് ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത്.

സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്നാണ് 1971 ലെ സിവില്‍ സര്‍വീസ് ബാച്ചുകാരിയും മുന്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥയുമായ രേണുക പറയുന്നത്. കഴിഞ്ഞ തവണ 19,000-ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഹാരിസിനെ മലര്‍ത്തിയടിക്കാന്‍ കുറച്ച് പ്രയാസമാണെന്നാണ് യഥാര്‍ഥ വസ്തുത.

English summary
am admi party election manifesto released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X