തന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപി

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണം കനത്തു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ കര്‍ണാടകയില്‍ വിജയിക്കുമെന്ന ആശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. പ്രത്യേക സൈബര്‍ പോരാളികളെ ഇറക്കി കളത്തിലിറങ്ങിയ ബിജെപിക്ക് കോണ്‍ഗ്രസ് പക്ഷത്ത് പ്രധാന വെല്ലുവിളി മുഖ്യന്ത്രി സിദ്ധരാമയ്യ തന്നെയാണ്.
അമിത് ഷായുടെ ആദ്യം തന്ത്രം തന്നെ പൊളിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ലിങ്കായത്ത് സമുദായത്തെ കൂടെ നിര്‍ത്താനാണ് ഇരുപാര്‍ട്ടികളുടെയും നീക്കം. ബാസവ ജയന്തി ആഘോഷം കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചത്. ഒടുവില്‍ അമിത് ഷായുടെ നീക്കം കൂകി തോല്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ പാര്‍ട്ടികളുടെ രാഷ്ട്രീയ കളികള്‍ ഇങ്ങനെ...

അമിത് ഷായുടെ പര്യടനം

അമിത് ഷായുടെ പര്യടനം

കര്‍ണാടകയില്‍ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിന് അമിത് ഷാ ബുധനാഴ്ച രാവിലെ തുടക്കം കുറിച്ചു. ലിങ്കായത്ത് ചിന്തകനും കവിയുമായ ബാസവേശ്വരയുടെ ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് പ്രചാരണം തുടങ്ങിയത് അമിത് ഷായുടെ തന്ത്രമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിന് ബദല്‍ പണി കൊടുത്തിരിക്കുകയാണ്.

അമിത് ഷാക്കെതിരെ പ്രതിഷേധം

അമിത് ഷാക്കെതിരെ പ്രതിഷേധം

ബെംഗളൂരുവിലെ ബാസവേശ്വര സര്‍ക്കിളില്‍ എത്തിയ അമിത് ഷാക്ക് നേരെ ഒരു വിഭാഗം യുവാക്കള്‍ ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ലിങ്കായത്ത് വിഭാഗത്തില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിങ്കായത്തുകളെ കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് കോണ്‍ഗ്രസാണെന്നാണ് ആരോപണം.

കോണ്‍ഗ്രസിന്റെ കളി

കോണ്‍ഗ്രസിന്റെ കളി

പ്രധാന വോട്ട് ബാങ്ക് ആയതുകൊണ്ടുതന്നെ ലിങ്കായത്തുകളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ നീക്കം നടത്തിയിരുന്നു. ലിങ്കായത്തിന് ന്യൂനപക്ഷ മത പദവി പ്രഖ്യാപിച്ചത് സിദ്ധരാമയ്യയുടെ തന്ത്രമായിരുന്നു. ഇതോടെയാണ് ബിജെപി കൂടുതല്‍ പ്രതിസന്ധിയിലായത്.

1990കള്‍ മുതല്‍ ബിജെപിക്കൊപ്പം

1990കള്‍ മുതല്‍ ബിജെപിക്കൊപ്പം

1990കള്‍ മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ലിങ്കായത്തുകള്‍. ഇവരെ അടര്‍ത്തിയെടുത്താല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്ന് സിദ്ധരാമയ്യക്ക് അറിയാമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പ്രത്യേക ന്യൂനപക്ഷ മത പദവി ലിങ്കായത്തുകള്‍ക്ക് അനുവദിച്ചത്.

ബിജെപിയുടെ പ്രതിസന്ധി

ബിജെപിയുടെ പ്രതിസന്ധി

മതപദവിയുടെ കാര്യത്തില്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാടാണ് നിര്‍ണായകം. അമിത് ഷാ ബാസവേശ്വര സര്‍ക്കിളിലെത്തിയപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ ചോദിച്ചതും ഇക്കാര്യം തന്നെ.

അമിത് ഷായോട് ഒരു ചോദ്യം

അമിത് ഷായോട് ഒരു ചോദ്യം

ലിങ്കായത്തുകള്‍ക്ക് ന്യൂനപക്ഷ മത പദവി നല്‍കുന്നതിലുള്ള നിലപാട് അമിത് വ്യക്തമാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇതോടെ ബിജെപിയുടെ നില ഒരല്‍പ്പം പരുങ്ങലിലാണ്. എന്നാല്‍ മറ്റു ചില സൂത്രങ്ങള്‍ കൂടി ഒപ്പിക്കുകയാണ് അമിത് ഷാ.

കോണ്‍ഗ്രസിന്റെ മറുനീക്കം

കോണ്‍ഗ്രസിന്റെ മറുനീക്കം

ഫലത്തില്‍ ലിങ്കായത്തുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ലിങ്കായത്തുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ലിങ്കായത്ത് സമുദായത്തില്‍പ്പെട്ടവരെ കൂടുതല്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.

വോട്ടുകള്‍ ഭിന്നിപ്പിച്ചു

വോട്ടുകള്‍ ഭിന്നിപ്പിച്ചു

സിദ്ധരാമയ്യയുടെ നീക്കം തങ്ങളുടെ വര്‍ഷങ്ങളായുള്ള വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ബിജെപിക്ക് ബോധ്യമായിട്ടുണ്ട്. ലിങ്കായത്തുകളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. അദ്ദേഹം ലിങ്കായത്ത് നേതാക്കളെ നേരിട്ട് കണ്ടു ചര്‍ച്ച നടത്തി.

നേതാക്കളെ കണ്ടു

നേതാക്കളെ കണ്ടു

ലിങ്കായത്ത് ആചാര്യന്‍മാരെ കാണുക മാത്രമല്ല അമിത് ഷാ ചെയ്തത്. ലിങ്കായത്തുകളുടെ വീടുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ച ലിങ്കായത്ത് നേതാക്കളെയും അമിത് ഷാ കണ്ടു. ദളിതുകളെ കൂടെ നിര്‍ത്താനും അമിത് ഷാ ശ്രമിക്കുന്നുണ്ട്.

അമിത് ഷാക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍

അമിത് ഷാക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍

അമിത് ഷാ ബാസവേശ്വര പ്രതിമയ്ക്ക് മുമ്പിലെത്തും മുമ്പ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര ഇവിടെയെത്തി. പുഷ്പങ്ങള്‍ സമര്‍പ്പിച്ച അദ്ദേഹം മതനേതാക്കളെ കണ്ട ശേഷമാണ് മടങ്ങിയത്. ഈ സാഹചര്യത്തില്‍ ഷാ ഒരുപടി കൂടി കടന്ന കളി ആസൂത്രണം ചെയ്തിട്ടുണ്ട്.

ദളിതുകളെയും കൂടെ നിര്‍ത്തും

ദളിതുകളെയും കൂടെ നിര്‍ത്തും

ലിങ്കായത്ത് നേതാവും ഗവേഷകനുമായ എം ചിന്താനന്ദ മൂര്‍ത്തിയെയും ദളിത് കവി സിദ്ധാലിങ്കയ്യയെയും അമിത് ഷാ കാണുന്നുണ്ട്. ബിജെപി പ്രകടന പത്രികയില്‍ കൂട്ടിച്ചേര്‍ക്കേണ്ട കാര്യങ്ങള്‍ അവരോട് ചോദിച്ചറിയുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ലിങ്കായത്ത്-ദളിത് കൂട്ടുകെട്ടുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.

രാഹുല്‍ പോയി, ഷാ എത്തി

രാഹുല്‍ പോയി, ഷാ എത്തി

നേരത്തെ യുപിയിലും ബിഹാറിലും പയറ്റിയ അതേ തന്ത്രമാണ് അമിത് കര്‍ണാടകയിലും എടുക്കുന്നത്. മതനേതാക്കളെ കാണുന്നതിന് പുറമെ അമിത് ഷാ വ്യവസായികളെയും പൗരപ്രമുഖരെയും സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്ന് മടങ്ങിയ അതേ വേദിയില്‍ തന്നെയാണ് അമിത് ഷാ വ്യവസായികളെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+