കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് എണ്ണവില കൂടുന്നില്ല? ആഗോള വിപണിയില്‍ വര്‍ധിച്ചു, രൂപ ഇടിഞ്ഞു, എന്നിട്ടും!! തന്ത്രങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരാഴ്ച മുമ്പ് എണ്ണവില വര്‍ധിക്കുന്നതായിരുന്നു രാജ്യത്തെ പ്രധാന ചര്‍ച്ച. ആഗോള വിപണിയില്‍ എണ്ണ വില കൂടുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. സൗദി വില കൂട്ടാന്‍ ശ്രമിക്കുന്നു... തുടങ്ങി പതിവ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഓരോ ദിവസവും എണ്ണവില കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി വിലയില്‍ യാതൊരു മാറ്റവുമില്ല.
ഒരാഴ്ച മുമ്പുള്ള വിലയില്‍ തന്നെ നില്‍ക്കുന്നു. എന്താണിതിന് കാരണം. ഇത്തരം മേഖലകളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്നവരെ പോലും ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒടുവില്‍ ഈ ചര്‍ച്ച ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നു. അതാണ് ഏറെ രസകരം. സര്‍ക്കാരിന് സാധിക്കാവുന്ന ഒന്ന് മാത്രമാണ് എണ്ണ വില നിയന്ത്രണം എന്ന് ബോധ്യമാകുകയാണിവിടെ...

റെക്കോര്‍ഡുകള്‍ ഭേദിച്ച്

റെക്കോര്‍ഡുകള്‍ ഭേദിച്ച്

എണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതില്‍ രാജ്യം അസന്തുഷ്ടി പ്രകടിപ്പിക്കുകയായിരുന്നു ഒരാഴ്ച മുമ്പ് വരെ. ഓരോ ദിവസവും എണ്ണ വിലയില്‍ വ്യത്യാസം വരുത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സ്വര്‍ണവില പോലെയാണ് എണ്ണവിലയില്‍ വരുന്ന മാറ്റങ്ങള്‍.

മാറ്റമില്ലെന്ന് കമ്പനികള്‍

മാറ്റമില്ലെന്ന് കമ്പനികള്‍

ഈ മാറ്റങ്ങളാണ് വില റെക്കോര്‍ഡലെത്തിച്ചത്. എന്നാല്‍ ഒരാഴ്ചയായി വിലയില്‍ വര്‍ധനവില്ല. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് എണ്ണ കമ്പനികളും വില മാറ്റമില്ലെന്നാണ് എല്ലാ ദിവസവും അറിയിക്കുന്നത്. അതിന് കാരണമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യങ്ങള്‍ ഇതാണ്.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്

കര്‍ണാടകയിലെ തിരഞ്ഞെടുപ്പാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എണ്ണ വില അടിക്കടി ഉയരുന്നത് കോണ്‍ഗ്രസ് ആയുധമാക്കുമെന്ന് ബിജെപി ഭയപ്പെടുന്നു.

കുറഞ്ഞ മെട്രോ ബെംഗളൂരു

കുറഞ്ഞ മെട്രോ ബെംഗളൂരു

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. വില വര്‍ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകാമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ. ഏറ്റവും വിലക്കുറവുള്ള നഗരം ബെംഗളൂരുവാണെന്നതും ശ്രദ്ധേയമാണ്.

മെയ് 12ന് വോട്ടെടുപ്പ്

മെയ് 12ന് വോട്ടെടുപ്പ്

കൊല്‍ക്കത്തയില്‍ 77.32, മുംബൈയില്‍ 82.48, ചെന്നൈയില്‍ 77.43 എന്നിങ്ങനെയാണ് വില. എന്നാല്‍ ബെംഗളൂരുവില്‍ 75.82 രൂപയാണ് പെട്രോള്‍ ലിറ്ററിന് വില. ബെംഗളൂരുവിലെ 28 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലും മെയ് 12നാണ് വോട്ടെടുപ്പ്.

രാഷ്ട്രീയ അടവ്

രാഷ്ട്രീയ അടവ്

തുടര്‍ച്ചയായി വില വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ണാടക പ്രചാരണത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള എന്‍ഡിഎ ഇതര കക്ഷികള്‍ എണ്ണ വില പ്രധാന ആയുധമാക്കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചില രാഷ്ട്രീയ അടവുകള്‍ പ്രയോഗിച്ചതത്രെ. ആഗോളതലത്തില്‍ എണ്ണവില ഉയരുന്ന സാഹചര്യമാണ് കഴിഞ്ഞദിവസങ്ങളിലെല്ലാം. പക്ഷേ, ഇന്ത്യയില്‍ വില വര്‍ധിക്കുന്നില്ല.

80 ശതമാനം ഇറക്കുന്നു

80 ശതമാനം ഇറക്കുന്നു

രാജ്യത്തിന് ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും സൗദിയെ ആണ് ഇന്ത്യ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ ചില നയങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആഗോള സാഹചര്യം

ആഗോള സാഹചര്യം

അന്തര്‍ദേശീയ തലത്തില്‍ എണ്ണ വില നേരിയ തോതില്‍ വര്‍ധിക്കുക തന്നെയാണ്. ഡോളറിന് മൂല്യം കൂടുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായും രൂപയ്ക്ക് മൂല്യം ഇടിയുകയും ചെയ്യുന്നു. ഇതെല്ലാം എണ്ണ വില രാജ്യത്ത് വര്‍ധിപ്പിക്കാന്‍ മതിയായ കാരണങ്ങളാണ്. പക്ഷേ, ഒരാഴ്ചയായി വില കൂടുന്നില്ല.

രാജ്യംതകരുമെന്ന് മുന്നറിയിപ്പ്

രാജ്യംതകരുമെന്ന് മുന്നറിയിപ്പ്

ഒരാഴ്ച മുമ്പ് വരെയുള്ള വിലയാണ് ഇപ്പോഴും തുടരുന്നത്. അതേ തോതില്‍ വില വര്‍ധിപ്പിക്കുകയാണെങ്കില്‍ അവശ്യവസ്തുക്കള്‍ വില വര്‍ധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, വില വര്‍ധിക്കുന്നത് ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും വിദേശ വ്യാപാര കമ്മി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും സാമ്പത്തികമായി തകരുമെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.

നികുതിയാണ് പ്രശ്‌നം

നികുതിയാണ് പ്രശ്‌നം

ഇന്ത്യയിലെ പെട്രോള്‍ വില ഇത്രയും ഉയരാന്‍ കാരണം രാജ്യത്തെ നികുതിയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം നികുതി ഏര്‍പ്പെടുത്തുന്നു. നികുതി കുറയ്ക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോടും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടും ആവശ്യപ്പെടുന്നത് തുടരുകയാണ്. കുറയ്ക്കില്ലെന്ന നിലപാടിലാണ് ഇരുകൂട്ടരും.

ജിഎസ്ടിയില്‍ ഇല്ല

ജിഎസ്ടിയില്‍ ഇല്ല

ചരക്കുസേവന നികുതിയുടെ പരിധിയില്‍ എണ്ണ ഉള്‍പ്പെടുത്തിയിട്ടില്ല. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാവുന്ന പരമാവധി നികുതി നിശ്ചയിക്കപ്പെടും. അതോടെ വില കുറയുകയും ചെയ്യും. എന്നാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം നികുതി ചുമത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഖത്തറിനെതിരെ വീണ്ടും റിപ്പോര്‍ട്ടുകള്‍; സമവായ ശ്രമങ്ങള്‍ പൊളിക്കാന്‍ നീക്കം? ഭീകരരും നൂറ് കോടിയുംഖത്തറിനെതിരെ വീണ്ടും റിപ്പോര്‍ട്ടുകള്‍; സമവായ ശ്രമങ്ങള്‍ പൊളിക്കാന്‍ നീക്കം? ഭീകരരും നൂറ് കോടിയും

English summary
Karnataka connection? Petrol prices unchanged for 6 days even as crude oil market fluctuates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X