Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക തിരഞ്ഞെടുപ്പ് ഫലം: സ്വതന്ത്രരെ ഫോണ്‍ വിളിച്ച് കോണ്‍ഗ്രസ്; 4 പേരോട് കൂടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. എങ്കിലും കൂടുതല്‍ പേരെ കുടെ നിര്‍ത്താനും ചില നീക്കങ്ങള്‍. മറ്റു പാര്‍ട്ടിയില്‍ നിന്നുള്ളവരെയും കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ നാല് സ്വതന്ത്രരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു എന്നാണ് ഒടുവിലെ വിവരം. വിജയ സാധ്യതയുള്ള ഈ നാലുപേരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു.

ഹാരപ്പന്‍ഹള്ളിയിലെ ലത മല്ലികാര്‍ജുന്‍, ശിരഹട്ടിയിലെ രാമകൃഷ്ണ ദൊന്തമണി, അല്‍ക്കല്‍ഗുഡുവിലെ കൃഷ്ണ ഗൗഡ, ബിഎസ്പിയുടെ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എന്നിവരെയാണ് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ഇദ്ദേഹം കഴിഞ്ഞ രാത്രി ഡികെ ശിവകുമാറുമായി ബന്ധപ്പെട്ടു.

d

അതേസമയം, ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജെഡിഎസ് പിന്തുണ രണ്ടു പാര്‍ട്ടികള്‍ക്കും അനിവാര്യമാകും. വിദേശത്തായിരുന്ന ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമി നാട്ടിലെത്തിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

ജെഡിഎസുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രതികരിച്ചു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രത്യാശയിലാണ് അദ്ദേഹം. വോട്ടിങ് നടക്കുന്ന വേളയില്‍ ആരും പ്രശ്‌നങ്ങളുണ്ടാക്കരുത്. ബിജെപിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ഹാവേരി ജില്ലയിലെ ഷിഗോണ്‍ മണ്ഡലത്തില്‍ നിന്നാണ് ബൊമ്മൈ മല്‍സരിക്കുന്നത്. 2018ല്‍ 49 ശതമാനം വോട്ട് നേടിയാണ് ഇവിടെ ബൊമ്മൈ ജയിച്ചത്.

വോട്ടെണ്ണല്‍ ചിത്രം- സമയം 9 മണി

രാവിലെ എട്ട് മമിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം കോണ്‍ഗ്രസ് മുന്നിട്ട നിന്നു. പിന്നീട് ബിജെപിയും. മാറി മറിഞ്ഞ് ലീഡ് നില വന്നതോടെ ശക്തമായ മല്‍സരമാണ് ഉറപ്പായി. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ട വേളയില്‍ ബിജെപിയാണ് മുന്നിലുള്ളത്. 100 സീറ്റില്‍ ബിജെപിക്ക് ലീഡ് ചെയ്യുന്നു. 93 സീറ്റില്‍ കോണ്‍ഗ്രസും. ജെഡിഎസ് 25 സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ രണ്ട് സീറ്റിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+