സോണിയാ ഗാന്ധി ജയിലില്‍ കാണാനെത്തിയത് എങ്ങനെ മറക്കും; വികാരനിര്‍ഭരനായി ഡികെ ശിവകുമാര്‍
ബെംഗളൂരു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി വിജയം ഉറപ്പിച്ചതോടെ വൈകാരിക പ്രകടനവുമായി ഡികെ ശിവകുമാര്‍. താന്‍ ജയിലിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അന്നത്തെ അധ്യക്ഷയുമായ സോണിയാ ഗാന്ധി കാണാനെത്തിയ കാര്യം ശിവകുമാര്‍ പറഞ്ഞു. അതൊരിക്കലും തനിക്ക് മറക്കാനാവില്ലെന്ന് കരഞ്ഞു കൊണ്ടാണ് ഡികെ പറഞ്ഞത്.
തന്നെ പിന്തുണ എല്ലാ നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സിദ്ധരാമയ്യയും അതില്‍ വരുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി. നേരത്തെ കള്ളപണം വെളുപ്പിച്ച കേസിലായിരുന്നു ഡികെയെ ഇഡി അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകരെ ഉടന്‍ അഭിസംബോധന ചെയ്യുമെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

image credit: ani twitter
അതേസമയം ശിവകുമാറിന്റെ നീക്കം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ ഒരു ചുവട് കൂടി വെക്കുന്നതാണ്. ഗാന്ധി കുടുംബത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും അദ്ദേഹത്തിന് തന്നെ പിന്തുണ ലഭിക്കും. നേരത്തെ തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പിന്തുണയും ശിവകുമാറിനുണ്ട്.

പക്ഷേ എംഎല്‍എമാരുടെ പിന്തുണയാണ് ഇതില്‍ നിര്‍ണായകമാകുക.കൂടുതല്‍ എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കുന്നുവോ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് നേതൃത്വം സ്ഥിരമായി പിന്തുടരുന്ന രീതിയും ഇത് തന്നെയാണ്. കൂടുതല്‍ എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്.
ജയത്തിന് പിന്നാലെ സിദ്ധരാമയ്യയും പ്രതികരിച്ചിട്ടുണ്ട്. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ്. എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ഒന്നിച്ച് ചേരുമെന്നാണ് പ്രതീക്ഷ. അവര്‍ ബിജെപിയെ പരാജയപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി കര്‍ണാടകയിലേക്ക് പ്രചാരണ സമയത്ത് വന്നത് ഇരുപത് തവണയാണ്. ഇത് മോദിക്കെതിരെയുള്ള വിധിയാണ്. അമിത് ഷാ, ജെപി നദ്ദ എന്നിവര്‍ക്കുമുള്ള തിരിച്ചടിയാണ്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ മുമ്പ് സംസ്ഥാനത്ത് പ്രചാരണം നടത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് 130 സീറ്റില്‍ അധികം സീറ്റുകള്‍ നേടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ ജയത്തിന് തിളക്കമേറെയാണ്. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം കര്‍ണാടകയിലെ ജനങ്ങള്‍ ആകെ അവശരായിരുന്നു. അവര്‍ക്ക് ഒരു മാറ്റം ആവശ്യമായിരുന്നു. ബിജെപി ഒരുപാട് പണം ഓപ്പറേഷന്‍ കമലയ്ക്കായി ചെലവാക്കുന്നുണ്ട്.
അവര്‍ രണ്ട് തവണ അധികാരത്തിലെത്തിയതും ഓപ്പറേഷന്‍ കമല ഉപയോഗിച്ചാണ്. അവര്‍ ഒരിക്കലും ഭൂരിപക്ഷം നേടാറില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് വലിയ ആവേശമായിരുന്നു. അത് പാര്‍ട്ടി പ്രവര്‍ത്തകരെ അടക്കം ആവേശത്തിലാക്കിയെന്നും സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications