യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 9 മണിക്ക്, സ്റ്റേ ഇല്ല.. ഭൂരിപക്ഷം തെളിയിക്കണം!!
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് (2018 മെയ് 17 വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നീക്കത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇത്. കനത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന കർണാടകയിൽ സർക്കാരുണ്ടാക്കാൻ ബുധനാഴ്ച രാത്രിയാണ് ഗവർണർ വാജുഭായ് വാല ക്ഷണിച്ചത്. പിന്നാലെ വ്യാഴാഴ്ച രാവിലെ 9 മണിയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമെന്ന് റിപ്പോർട്ടുകള്‍ പരന്നു.
222ൽ 105 എം എൽ എമാരുടെ പിന്തുണയാണ് ബി ജെ പിക്ക് ഇപ്പോള്‍ ഉള്ളത്. ജെ ഡി എസ് - കോൺഗ്രസ് സഖ്യവും സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടിരുന്നു. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയാണ് ഗവർണർ ചെയ്തത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഇതേത്തുടർന്നാണ് ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.

Recommended Video

എന്നാൽ ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടാനാകില്ല എന്ന തീരുമാനമാണ് സുപ്രീം കോടതി കൈക്കൊണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാൻ ശ്രമിച്ച ഗവർണറുടെ ഉത്തരവ് സുപ്രീം കോടതിക്ക് മരവിപ്പിക്കാൻ കഴിയില്ല. അർധരാത്രിയിൽ രണ്ട് മണിക്കൂറോളം നീണ്ട വാദങ്ങൾക്കൊടുവിലായിരുന്നു സുപ്രീം കോടതി വിധി. കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications