കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പ പറഞ്ഞു, അത് സംഭവിച്ചു!! 17ന് അധികാരമേറ്റു; ഇത് യെദ്യൂരപ്പ സ്റ്റൈല്‍, മുന്നില്‍ ബാലികേറാമല

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : യെദ്യൂരപ്പ അന്ന് പറഞ്ഞു 17ന് സത്യപ്രതിജ്ഞ തന്നെ| Oneindia Malayalam

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്നു ബിജെപി. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബിഎസ് യെദ്യൂരപ്പ എന്ന നേതാവ് അഴിമതിക്കേസില്‍ ആരോപണവിധേയനാണ് എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആയുധം.

Yedyurappa

എന്നാല്‍ പ്രചാരണം കൊഴുത്തതോടെ യെദ്യൂരപ്പ കര്‍ണാടകയില്‍ നിറഞ്ഞുനിന്നു. ഒരുവേള സിദ്ധരാമയ്യ എന്ന കോണ്‍ഗ്രസിന്റെ പോരാളിയോട് പോരാട്ടത്തില്‍ എതിരിട്ട് നില്‍ക്കാന്‍ പോന്ന രീതിയില്‍ തന്നെ. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ 12ന് വോട്ടെടുപ്പ്. രണ്ടുദിവസത്തിന് ശേഷം 15ന് ഫലം വന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. ബിജെപിയുടെ വിജയത്തിന് മങ്ങലേല്‍ക്കുമോ എന്ന ആശങ്ക പരന്നു. അപ്പോഴാണ്് യെദ്യൂരപ്പയുടെ പ്രവചനമുണ്ടായത്. താന്‍ മുഖ്യമന്ത്രിയാകും. 17ന് സത്യപ്രതിജ്ഞ നടക്കും. അമിതമായ ആത്മവിശ്വാസമായിട്ടാണ് പലരും യെദ്യൂരപ്പയുടെ പ്രസ്താവനയെ കണ്ടത്. പക്ഷേ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. രണ്ടു രാത്രിയും ഒരു പകലും നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍.

ഗവര്‍ണര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ക്ഷണിച്ചത് ബിജെപിയെയാണ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇനി ഗവര്‍ണര്‍ അനുവദിച്ച 15 ദിവസമാണ് യെദ്യൂരപ്പക്ക് മുന്നിലുള്ളത്. 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 113 സീറ്റാണ്. ഒരു സ്വതന്ത്രന്റെ പിന്തുണ ബിജെപി ഇപ്പോള്‍ തന്നെ നേടിയിട്ടുണ്ട്.

ബാക്കി എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് സുന്ദരമായി സര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ട് പോകാം. ഈ എട്ട് പേരെ എവിടെ നിന്ന് ലഭിക്കുമെന്നാണ് ബിജെപി നോക്കുന്നത്. കോണ്‍ഗ്രസിലെ അതൃപ്തരെ ചാടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

English summary
Karnataka election: Yeddyurappa takes oath in the date he said earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X