കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ശനിയാഴ്ച ദില്ലിയിൽ വെച്ച് നടന്ന മാരത്തൺ യോഗങ്ങള്‍ക്കൊടുവിലാണ് കോൺഗ്രസ് അന്തിമ പട്ടിക പുറത്തിറക്കുന്നത്. 218 സ്ഥാനാർത്ഥികളുടെ  പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. 

ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: യു ടേണടിച്ച് ഒവൈസി, എഐഎംഎഐഎം തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചന, നീക്കം കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ രക്ഷിക്കാന്‍!!

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര വരുണ മണ്ഡലത്തിൽ നിന്നും ദിനേഷ് ഗുണ്ടുറാവു ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. ശാന്തിനഗർ സീറ്റ് എൻഎ ഹാരിസിന് നല്‍കാന്‍ തയ്യാറാവാതിരുന്ന കോൺഗ്രസ് റിസ് വാൻ അർഷാദിനെയാണ് ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യ ബദാമിയിൽ നിന്നും മത്സരിക്കുന്നുണ്ട്. ബെംഗളൂരുവിലെ രാജരാജേശ്വരി മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് നേതാവ് മുനിരത്തിന മത്സരിക്കുന്നത്.

ഉന്നാവോ പീഡ‍നം: പെണ്‍കുട്ടിയുടെ ബന്ധുക്കളോട് ഗുണ്ടാരാജ്!! ഗ്രാമത്തില്‍ എംഎല്‍എയുടെ ഗുണ്ടകള്‍, രണ്ടുപേരെ കാണാനില്ല!!

siddaramaiah-

കഴിഞ്ഞ ആഴ്ചയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും മുതിർന്ന ബിജെപി നേതാവുമായ സിദ്ധരാമയ്യ ശിഖാരിപുര നിമയസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, കെഎസ് ഈശ്വരപ്പ എന്നിവര്‍ യഥാക്രമം ഹുബ്ലി, ഷിമോഗ എന്നീ മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തുന്ന ബിജെപിയെയും കർ‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിനേയും സംബന്ധിച്ച് വലിയ പരീക്ഷണമാണ് കർ‍ണാടക നിയമസഭാ തിരഞ്ഞ‍െടുപ്പ്. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകത്തിൽ അധികാരത്തില്‍ തുടരുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് തീർത്തും നിർണായകമാണ്. മെയ് 12നാണ് 225 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെ കോൺഗ്രസിന് ആശ്വാസമേകിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഎഐ മത്സരിക്കില്ലെന്ന് പാർട്ടി തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്കിനെ സുരക്ഷിതമായി നിർത്തുന്നതാണ് എഐഎംഐഎമ്മിന്റെ തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Congress today released its list of candidates in the high-stakes elections in Karnataka next month. Chief Minister Siddaramaiah will contest from Chamundeshwari constituency.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്