യാത്ര ചെയ്തത് 415 കിലോമീറ്റര്‍, 205 കിലോ ഉള്ളിയുടെ വില 8 രൂപ..എന്താണ് സംഭവിച്ചത്?
205 കിലോ ഉള്ളിക്ക് എട്ട് രൂപ മുപ്പത് പൈസയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. വിശ്വസിക്കണം. കാരണം ഇത് സത്യമാണ്. പക്ഷേ ഈ സംഭവം പറയുന്നതിന് മുമ്പ് ഇതിന് മുമ്പ് നടന്ന കുറച്ചുകാര്യങ്ങൾ പറയേണ്ടി വരും..എന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുള്ളൂ..
സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. 205 കിലോ ഉള്ളിക്ക് എങ്ങനെയാണ് എട്ട് രൂപ ആയതെന്നും ഇതിന് പിന്നാലെ ആ വലിയ കഥ എന്താണെന്നും വിശദമായി അറിയാം...

ഏറ്റവും കൂടുതൽ അദ്ധ്വാനിക്കുന്ന ഒരു വിഭാഗമാണ് കർഷകർ വെയിലത്തും മഴയത്തും പണി ചെയ്ത് മണ്ണിൽ പൊന്ന് വിളയിക്കുന്നവർ. എന്നാൽ ഇന്ന് കർഷകരുടെ അവസ്ഥ വളരെ കഷ്ടപ്പാട് നിറഞ്ഞ ഒന്നാണ്. അദ്ധ്വാനിക്കുന്നതിനുള്ള ഫലം പോലും ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.

വടക്കൻ കർണാടകയിലെ ഗഡാഗ് ജില്ലയിൽ നിന്നുള്ള ഒരു കർഷകൻ അടുത്തിടെ ബെംഗളൂരുവിലെ ഒരു മാർക്കറ്റിൽ വിളവെടുപ്പിന് ലഭിച്ച വലിയ ഉള്ളി വിറ്റു. എന്നാൽ ഉള്ളിക്ക് അദ്ദേഹത്തിന് ലഭിച്ച വില ഞെട്ടിക്കുന്നതായിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂർ മാർക്കറ്റിൽ 415 കിലോമീറ്റർ സഞ്ചരിച്ച് 205 കിലോഗ്രാം ഉള്ളിക്ക് 8.36 രൂപ മാത്രമാണ് ലഭിച്ചതെന്ന് കർഷകൻ പറഞ്ഞു. ഇടപാടിന്റെ രസീത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഉള്ളി വാങ്ങിയ മൊത്തക്കച്ചവടക്കാരൻ ക്വിന്റലിന് 200 രൂപ നൽകിയെങ്കിലും ചരക്ക് ഇനത്തിൽ 377.64 രൂപ വെട്ടിക്കുറച്ചതായും മുഴുവൻ ലോഡിൽ നിന്ന് പോർട്ടർ ചാർജായി 25 രൂപ ചേർത്തതായും പാവഡെപ്പ ഹള്ളിക്കേരി എന്ന കർഷകൻ പറഞ്ഞു.
ഇതോടെ ആകെ 8.26 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്..ഇനി മറ്റൊരു കർഷകനും ഇങ്ങനെ ഒരു അവസരം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്

ഗഡാഗിൽ നിന്നുള്ള 50 ഓളം കർഷകർ 415 കിലോമീറ്റർ സഞ്ചരിച്ച് യശ്വന്ത്പൂർ മാർക്കറ്റിൽ ഉള്ളി വിൽക്കാൻ പോയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ക്വിന്റലിന് 500 രൂപയായിരുന്നതിനാൽ ക്വിന്റലിന് 200 രൂപയെന്നത് കണ്ട് എല്ലാവരും അമ്പരന്നു. തങ്ങളുടെ അദ്ധ്വാനം വെറുതേ ആയിപ്പോകുന്ന വിഷമത്തിൽ ആണ് കർഷകർ. ഇത്തരത്തിലുള്ള പരിഹാസ്യമായ വിലനിർണ്ണയത്തിൽ മനംനൊന്ത കർഷകർ, തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെയുള്ള പ്രതിഷേധം ആലോചിക്കുകയാണ്.

'ഈ വർഷം തോരാതെ പെയ്യുന്ന മഴ കാരണം ഞങ്ങൾ ഗദാഗിൽ നിന്നുള്ള കർഷകരെ ബാധിച്ചു, ഞങ്ങൾ കൃഷി ചെയ്ത ഉള്ളി വലുപ്പത്തിൽ ചെറുതാണ്,'' പാവഡെപ്പയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.25,000 രൂപയിലധികം ചെലവഴിച്ചാണ് ഉള്ളി കൃഷി ചെയ്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യശ്വന്ത്പൂർ വിപണിയിൽ ഗഡാഗിലും വടക്കൻ കർണാടകയിലും ഉള്ള ഉള്ളിക്ക് നല്ല വില കിട്ടാത്തതിനാൽ മറ്റ് കർഷകർക്ക് മുന്നറിയിപ്പ് നൽകാനാണ് എനിക്ക് വെറും 8 രൂപ ലഭിച്ചതിന്റെ, രസീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഈ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

"ഇത് വളരെ സങ്കടകരമാണ് - ഡീലർമാർക്കും സർക്കാരിനും മന്ത്രിമാർക്കും എങ്ങനെ രാത്രിയിൽ ഉറങ്ങാൻ കഴിയും, കഠിനാധ്വാനികളായ കർഷകരെ തളർത്തിക്കൊണ്ട്."ഒരു ഉപയോക്താവ് എഴുതി, "ഇത് മനുഷ്യത്വരഹിതമാണ്.. കർഷകൻ മുടക്കിയ സമയത്തെയും പ്രയത്നത്തെയും കുറിച്ച് ചിന്തിക്കൂ.. ഇത് എന്നെ ദുഃഖിപ്പിക്കുന്നു.. മൊത്തക്കച്ചവടക്കാരാ, ദയവായി ഒരു ഹൃദയം ഉണ്ടായിരിക്കുക," മറ്റൊരാൾ എഴുതി.












Click it and Unblock the Notifications