അനീതിയാണ്; ബംഗ്‌ളൂരുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണം; അനുമതി തേടി യെദ്യൂരപ്പ
ബെംഗ്‌ളൂരു: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗ്‌ളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ബംഗ്‌ളൂരു പൂര്‍ണ്ണമായും അടച്ചിട്ടതിനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇവിടുത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുമായി കേന്ദ്രത്തിന് അനുമതി തേടാനാണ് തീരുമാനം.

മേഖലയെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം
വെള്ളിയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട ഉത്തരവില്‍ ബംഗ്‌ളരു അര്‍ബന്‍, ബംഗ്‌ളൂരു റൂറല്‍, മൈസൂരു എന്നിവയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ മെയ് 18 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഇതിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ ആവശ്യപ്പെടുന്നത്.
ഒരു കോടിക്ക് മുകളില്‍ ജനസംഖ്യയുള്ള നഗരത്തെ പൂര്‍ണ്ണമായും ലോക്ക്്ഡൗണില്‍ ഉള്‍പ്പെടുത്തുന്നത് അനീതിയാണെന്ന് റനവ്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു. ഇത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, ജനങ്ങൡ വലിയ രീതിയിലുള്ള സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെന്നും ഇതില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
ബംഗ്‌ളൂരുവിലെ 198 വാര്‍ഡില്‍ 154 വാര്‍ഡുകളില്‍ ഇതുവരേയും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.ഈ വാര്‍ഡുകളിലെ ആളുകള്‍ക്ക് അവശ്യസാധനങ്ങളായ പഴം, പച്ചക്കറി, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനായി പുറത്തേക്ക് പോകാമെന്നും എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കപ്പെടണമെന്നും ബിബിഎംപി കമ്മീഷണര്‍ ബിഎച്ച് അനില്‍കുമാര്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളില്‍ കഴിയുന്നവരെ നിരന്തരം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ബംഗ്‌ളൂരു റൂറല്‍ മേഖലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേന്ദ്രത്തോട് വീശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്‌ളൂരു റൂറല്‍ മേഖലയില്‍ ചുമതലയുള്ള മന്ത്രിയാണ് ഞാന്‍. അവിടെ ഒരു കൊറോണ കേസ് പോലുമില്ല. അവിടെ എല്ലാ വലിയ വ്യവസായങ്ങളും വിപണികളും പൂട്ടി കിടക്കുകയാണ്. ' അനില്‍ കുമാര്‍ പറഞ്ഞു.
Recommended Video
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള 83 മരണങ്ങളും 2487 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട്് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ 1306 ആയി. ഒപ്പം രോഗ ബാധിതരുടെ എണ്ണം 40263 ആണ്. മെയ് 17 വരെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും, മരണ സംഖ്യയും മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 12974 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications