ഹിജാബ് ധരിക്കാനുളള അവകാശം ഭരണഘടനയുടെ 25-ാം അനുശ്ചേദത്തിൽ വരില്ല - കർണാടക സർക്കാർ
ഡൽഹി: ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുശ്ചേദത്തിന്റെ പരിധിയില്‍ വരില്ലെന്ന് കർണാടക സർക്കാർ. ഇന്ന് ഹർജികൾ പരിഗണിക്കവെയാണ് കർണാടക സർക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി ന്യായമായ നിയന്ത്രണങ്ങളോടെ ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഹിജാബ് ധരിക്കാനുള്ള അവകാശം ആർട്ടിക്കിൾ 19(1)(എ) യുടെ കീഴിലാണ് വരുന്നത്, ആർട്ടിക്കിൾ 25 അല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത ഹർജികൾ പരിഗണിക്കുകയായിരുന്നു കർണാടക ഹൈക്കോടതി. ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി എട്ടാം ദിവസമാണ് ഇന്ന്.

ഹിജാബുമായി ബന്ധപ്പെട്ട കേസുകൾ ഈ ആഴ്ച തന്നെ തീർപ്പാക്കാൻ ആഗ്രഹിക്കുന്നതായി ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. ഇതിനായി എല്ലാ കക്ഷികളുടെയും സഹകരണം തേടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം, കര്‍ണാടക ഉടുപ്പി സര്‍ക്കാര്‍ വനിത പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളാണ് വിവാദത്തിന് ചുവട് പിടിച്ച് മുന്നിലേയ്ക്ക് എത്തിയത്. ക്ലാസില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന ആവിശ്യമാണ് ഇവർ ഹൈക്കേടതിയെ അറിയിച്ചത്. എന്നാൽ, സംഭവം വിവാദമായതോടെ കാവി ഷാള്‍ അണിഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ഥികളും രംഗത്ത് എത്തി.

അതേസമയം, ഹിജാബ് മതാചാരങ്ങളുടെ ഭാഗം അല്ലെന്ന് കർണാടക സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് സർക്കാർ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല. മത ചിഹ്നങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണം. വസ്ത്രധാരണമോ ഭക്ഷണമോ പോലുള്ളവ അവശ്യ മതപരമായ ആചാരങ്ങളുടെ ഭാഗമായി കണക്കാക്കാനാവില്ല. സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും എജി കോടതിയിൽ വാദിച്ചിരുന്നു.

അതേസമയം, ഹിജാബ് അനുവദിക്കാനാകുമോ എന്ന വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതി ചോദിച്ചിരുന്നു. എന്നാൽ, സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇത് സംസ്ഥാനങ്ങൾക്ക് വിട്ടിട്ടുണ്ടെന്നും എജി പറഞ്ഞു. ഒരു ഭരണ കൂടം മതപരമായ ആചാരങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശിരൂർ മഠം കേസ് പരാമർശിച്ചു കൊണ്ടായിരുന്നു ഇന്നലെ വാദിച്ചത്. എന്നാൽ, ഹിജാബ് വിവാദത്തിലെ ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം. കർണാടകയിലെ ഉഡുപ്പിയിൽ വിദ്യാർത്ഥിനിയായ ഹസ്റ ഷിഫയുടെ സഹോദരന് നേരെയാണ് ആക്രമണം നടന്നത്. തന്റെ സഹോദരനെ വലതു പക്ഷ അനുഭാവികൾ ആക്രമിച്ചുവെന്ന് ഹര്‍ജിക്കാരി തന്നെ വ്യക്തമാക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് തുടരാനുള്ള തീരുമാനത്തിലാണ് അക്രമം നടന്നത്. കർണാടക ഉഡുപ്പി ജില്ലയിലെ തുറമുഖമായ മാൽപെയിലെ ബിസ്മില്ല ഹോട്ടലിൽ വെച്ചാണ് സഹോദരൻ സെയ്ഫ് ആക്രമിക്കപ്പെട്ടത്. വിദ്യാർത്ഥിനിയുടെ വാക്കുകൾ ഇങ്ങനെ :- "എന്റെ സഹോദരനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചു. ഞാൻ എന്റെ അവകാശമായ ഹിജാബിന് വേണ്ടി നില കൊണ്ടതു കൊണ്ടാണ് ഈ ആക്രമണം. എനിക്ക് എന്റെ അവകാശം ചോദിക്കാൻ കഴിയില്ലോ ? ഇനി അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘ പരിവാർ ഗുണ്ടകൾക്ക് എതിരെ നടപടിയെടുക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു." - ഉഡുപ്പി പോലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് വിദ്യാർത്ഥിനി ഇക്കാര്യം ട്വീറ്റ് ചെയ്തത്.
Recommended Video
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications