യെഡിയൂരപ്പയുടെ ഉറക്കം കളഞ്ഞ ക്യാപ്റ്റന്‍; യുപി മോഡലിന് തടസം, ആരാണ് മണിവണ്ണന് ഐഎഎസ്
ബെംഗളൂരു: തിങ്കളാഴ്ച വൈകീട്ടാണ് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ക്യാപ്റ്റന്‍ മണിവണ്ണനെ ട്രാന്‍സ്ഫര്‍ ചെയ്ത ഉത്തരവ് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിവരാവകാശ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും ചുമതലയുള്ള സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മണിവണ്ണന് പകരം മഹേശ്വര് റാവുവിനാണ് പുതിയ ചുമതല.
എന്നാല്‍ മണിവണ്ണന് പുതിയ ചുമതലയും നല്‍കിയില്ല. ഇതിന് കാരണം ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നാണ് പ്രചാരണം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ക്യാപ്റ്റന്‍ മണിവണ്ണന് അടുത്തിടെ സ്വീകരിച്ച ചില നടപടികളാണ് പദവി തെറിക്കുന്നതിലേക്ക് എത്തിയതത്രെ...

രണ്ടു മാസം മുമ്പ്
രണ്ടു മാസം മുമ്പാണ് കര്‍ണാടത്തില്‍ ആദ്യ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് തന്നെ മണിവണ്ണന് ഐഎഎസ് സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണം ആരംഭിച്ചിരുന്നു. കൊറോണ വാരിയേഴ്സ് എന്ന ഗ്രൂപ്പുകള്‍ അദ്ദേഹം ടെലഗ്രാമിലുള്‍പ്പെടെ തയ്യാറാക്കി.

ആദ്യ പോരാട്ടം
പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ക്കെതിരെ ആയിരുന്നു മണിവണ്ണന്റെ സോഷ്യല്‍ മീഡിയ വഴിയുള്ള ആദ്യ പോരാട്ടം. ജനങ്ങൡ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതിന് പോലീസിനും ഏറെ സഹയാകമായിരുന്നു അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍.

ശത്രുക്കളുണ്ടായത് ഇങ്ങനെ
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ മണിവണ്ണന് ഐഎഎസ് ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ ശത്രുക്കളുണ്ടാകുന്നത്. ഉത്തര്‍ പ്രദേശ് മോഡലില്‍ തൊഴില്‍ നിയമം പരിഷ്കരിക്കണമെന്ന് വ്യവസായികളും നിര്‍മാണ കമ്പനികളും യെഡിയൂരപ്പ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അതിനെതിരായ നീക്കമാണ് മണിവണ്ണന് നടത്തിയത്.

ജോലി സമയം 12 മണിക്കൂര്‍
ജോലി സമയം 12 മണിക്കൂര്‍ ആക്കുന്നതുള്‍പ്പെടെയുള്ള നീക്കമാണ് യുപിയില്‍ നടക്കുന്നത്. തൊഴിലാളി വിരുദ്ധമാണിതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നുകഴിഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇടതുപക്ഷ സംഘടനകളും യുപിയിലെ പരിഷ്കാരത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ലോബികളുടെ ആവശ്യം
ഉത്തര്‍ പ്രദേശ് മോഡല്‍ കര്‍ണടാകത്തിലും വേണമെന്നാണ് ചില ലോബികളുടെ ആവശ്യം. ബാംഗ്ലൂര്‍ എംപ്ലോയേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അഴിച്ചുപണികള്‍ ആവശ്യപ്പെട്ട് ചില വ്യവസായികള്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കത്തയക്കുകയും ചെയ്തിരുന്നു.

പരാതി നല്കി
ലോക്ക് ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാത്ത ഒട്ടേറെ തൊഴിലാളികളുണ്ട് കര്‍ണാടകത്തില്‍. ഇവരില്‍ പലരും മുതലാളിമാര്‍ക്കെതിരെ തൊഴില്‍ വകുപ്പിലെ പോര്‍ട്ടല്‍ വഴി പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നില്‍ മണിവണ്ണന് ഐഎഎസ് ആണെന്നാണ് ആരോപണം. ഇതാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

പുതിയ ചുമതല നല്‍കിയില്ല
മണിവണ്ണന് ഐഎഎസിന് പുതിയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഇതോടെ യെഡിയൂരപ്പ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

പ്രചാരണം ഇങ്ങനെ
കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മണിവണ്ണന് ഐഎഎസ് നടത്തിയ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഇദ്ദേഹം പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ പീഡന നീക്കങ്ങള്‍ ചെറുക്കുകയും ചെയ്തു- ഇതാണ് പദവി എടുത്തുകളയാന്‍ കാരണമെന്നാണ് പ്രചാരണം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications