Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലാവകാശ പരിപാടിക്കിടെ കർണാടക മന്ത്രി വിദ്യാർഥിയോട് ചെയ്തത്.... ദ്യശ്യങ്ങൾ പുറത്ത്

കർണാടക ഊർജ വിഭാഗം മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാർഥിയെ മർദിച്ചത്.

ബെൽഗാം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർഥിയെ കർണാടക മന്ത്രി മർദിച്ചു. കർണാടക ഊർജ വിഭാഗം മന്ത്രി ഡികെ ശിവകുമാറാണ് വിദ്യാർഥിയെ മർദിച്ചത്. കൂടാതെ വിദ്യാർഥിയുടെ കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ചെടുക്കുയയും ചെയ്തു. മന്ത്രിയുടെ അക്രമ ദൃശ്യങ്ങൾ സോഷ്യൽമീഡയയിൽ വൈറലാണ്.

കർണാടകയിലെ ബെൽഗാം കോളേജിൽ ബാലാവകാശ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥി സെൽഫിയെടുത്തത്. ഉടൻ തന്നെ കുട്ടിയുടെ കയ്യിൽ മന്ത്രി വീശിയടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ഫോൺ തൊറിച്ചു വീണിരുന്നു. മന്ത്രി വിദ്യാര്‍ഥിയുടെ കൈയിൽ നിന്ന് ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളി വൈറലാണ്.

karnadaka minister

എന്നാൽ സംഭവം വിവാദമായപ്പോൾ വിഷദീകരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു സാധാരണ സംഭവം മാത്രമാണ് , ഒരു സാമാന്യ ബുദ്ധി വേണം കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരാള്‍ക്കെങ്ങനെയാണ് സെല്‍ഫിയെടുക്കാന്‍ തോന്നുന്നത്. സംഭവിച്ചത് സാധാരണ സംഭവം മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+