Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാര്‍ സ്ഥലത്തില്ല, പക്ഷേ ശമ്പളം 65000 + ബത്ത കൃത്യമായി വാങ്ങും!

ബെംഗളൂരു: 234 എം എല്‍ എമാരുണ്ട് കര്‍ണാടകയില്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ആരും സഭയില്‍ വരില്ല. ഒന്നുകില്‍ സമരം. അല്ലെങ്കില്‍ അവധി. അതുമല്ലെങ്കില്‍ യാത്ര. സഭയില്‍ വന്നില്ലെങ്കിലും ഒരു കാര്യത്തില്‍ മുടക്കമൊന്നും ഇല്ല കേട്ടോ. ശമ്പളം വാങ്ങുന്ന കാര്യത്തിലാണ് അത്. ഒന്നും രണ്ടും രൂപയല്ല, 65000 രൂപയാണ് ശമ്പളമായി കര്‍ണാടകയില്‍ ഓരോ എം എല്‍ എയും വാങ്ങുന്നത്.

ബുധനാഴ്ച കര്‍ണാടക വിധാന്‍ സൗധയില്‍ എത്തിയത് വെറും 40 എം എല്‍ എമാരാണ.് പൊതുജനങ്ങള്‍ക്ക് തീരെ പിടിച്ചിട്ടില്ല എം എല്‍ എമാരുടെ ഈ കൂട്ട അവധി. വെറുതെയല്ല അത്ര അധികമാണ് ഇവരുടെ ചെലവ് എന്നത് തന്നെ കാരണം. 65000 രൂപ മാസശമ്പളമാണ്. ദിവസം 1000 രൂപ അലവന്‍സ് വേറെയുണ്ട്. മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനാണത്.

ഇതൊന്നുമല്ല, എം എല്‍ എമാര്‍ക്ക് വേണ്ടി സ്റ്റേറ്റ് ചെലവാക്കുന്ന നികുതിപ്പണം ഇതിലൊക്കെ മേലെ പോകും. പകരം അവര്‍ ചെയ്യുന്ന പണിയോ. രണ്ടിന്റെയും വിശദാംശങ്ങള്‍ കാണൂ. കര്‍ണാടകയായായും കേരളമായാലും എം എല്‍ എമാരുടെ കഥ എല്ലായിടത്തും ഏതാണ്ട് ഒരു പോലെ തന്നെയാണ്.

ശമ്പളം അലവന്‍സ് യാത്രച്ചെലവ്

ശമ്പളം അലവന്‍സ് യാത്രച്ചെലവ്

65000 രൂപ ശമ്പളം, 1000 രൂപ ദിവസം അലവന്‍സ്, മാസം 25000 രൂപ യാത്രച്ചെലവ്. സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഇത്. പക്ഷേ എത്ര എം എല്‍ എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലേക്കുള്ള വഴി അറിയാം?

കഴിഞ്ഞില്ല ബത്ത വേറെയുമുണ്ട് നഗരത്തില്‍ തന്നെയുള്ള മണ്ഡലങ്ങളിലുള്ള എം എല്‍ എമാര്‍ക്കും കിട്ടും മാസം ഈ 25000 രൂപ. പോരാത്തതിന് കിലോമീറ്ററിന് 20 രൂപ വേറെയും ക്ലെയിം ചെയ്യാം. നഗരത്തിന് പുറത്താണ് മീറ്റിംഗ് എങ്കില്‍ ദിവസ ബത്ത 1000 എന്നുള്ളത് 1500 ആകും. അത് പേഴ്‌സണല്‍ ആയാല്‍ പോലും.

ഇവര്‍ ചെയ്യുന്നത്

ഇവര്‍ ചെയ്യുന്നത്

രാവിലത്തെ സെക്ഷന് ഒരുമാതിരിപ്പെട്ട എം എല്‍ എമാര്‍ എല്ലാവരും എത്തിയിരുന്നു. 90 പേര്‍ വന്നു. എന്നാല്‍ ഉച്ച തിരിഞ്ഞ് ബെഞ്ചുകളെല്ലാം ശൂന്യം. എത്തിയത് വെറും 40 പേര്‍. എവിടെയാണ് 50 പേര്‍ പോയത്.

കട്ട് ചെയ്യാന്‍ ഇത് ക്ലാസല്ലല്ലോ

കട്ട് ചെയ്യാന്‍ ഇത് ക്ലാസല്ലല്ലോ

ഉച്ചവരെ ഇരുന്ന് വീട്ടിലേക്ക് പോകാന്‍ ഇത് കോളേജിലെ ക്ലാസ് ഒന്നും അല്ലല്ലോ. പകുതി പണി എടുത്ത എം എല്‍ എമാര്‍ മുഴുവന്‍ ദിവസത്തെയും ശമ്പളം വാങ്ങുന്നുണ്ട്. സമീപകാലത്തൊന്നും ഇത്രയും മോശം ഹാജര്‍ നില ഉണ്ടായിട്ടില്ലത്രെ.

ഒപ്പിട്ടിട്ട് പോകും

ഒപ്പിട്ടിട്ട് പോകും

സഭയില്‍ എത്താത്തതിന് എം എല്‍ എമാര്‍ പറയുന്ന കാരണങ്ങള്‍ വിചിത്രമാണ്. ചിലര്‍ രാവിലെ വരും ഒപ്പിടും. പുറത്തേക്കിറങ്ങും പിന്നെ വരികയേ ഇല്ല. ചിലരാകട്ടെ ഉച്ചവരെ ഇരുന്ന് തിരിച്ചുപോകും. പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നവരും കുറവല്ല.

സൂചന കണ്ട് പഠിച്ചില്ലെങ്കില്‍

സൂചന കണ്ട് പഠിച്ചില്ലെങ്കില്‍

കോണ്‍ഗ്രസാണ് കര്‍ണാടകം ഭരിക്കുന്നത്. ദില്ലിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ വിജയവും അതിനുള്ള കാരണവും കണ്ട് പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് താമസിയാതെ കര്‍ണാടകയിലും അടിത്തറ നഷ്ടപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+