എംഎൽസി തിരഞ്ഞെടുപ്പ്; ബിജെപിക്ക് ജെഡിഎസ് പിന്തുണ? മത്സരിക്കുന്നത് ഏഴ് സീറ്റുകളിൽ മാത്രം
ബെംഗളൂരു; കർണാടക നിയമനിർമാണ കൗൺസിൽ തിരിഞ്ഞെടുപ്പിൽ ജെ ഡി എസും ബി ജെ പിയും സഖ്യത്തിലെത്തിയേക്കും. ജെ ഡി എസുമായി സഖ്യത്തിനുള്ള സാധ്യത തേടുകയാണെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. നിയമസഭാ കൗൺസിലിൽ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നും 'ബിജെപി തരംഗം' സംസ്ഥാനത്ത് ഇപ്പോഴും സജീവമാണെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ഷിമോഗ-ദേവഞ്ജര മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു യെദ്യൂപപ്പ്.

കൗൺസിൽ തിരഞ്ഞെടുപ്പിൽ ജെ ഡി എസ് എല്ലാ സീറ്റുകളിലും മത്സരിക്കുന്നില്ല. ജെ ഡി എസിന് സ്ഥാനാർഥിയില്ലാത്തയിടങ്ങളിൽ ബി ജെ പി യെ പിന്തുണയ്ക്കണമെന്നാണ് തന്റെ അഭ്യർത്ഥന, യെദ്യൂരപ്പ പറഞ്ഞു. ഡിസംബർ പത്തിന് 20 കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 7 സീറ്റുകളിൽ മാത്രമാണ് ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മാണ്ഡ്യ, തുമകൂരു, മൈസൂരു, കോലാർ, ബെംഗളൂരു റൂറൽ, കുടക്, ഹാസൻ എന്നീ മണ്ഡലങ്ങളിലാണ് ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ നേടിയ നാല് സീറ്റുകൾ ഉൾപ്പെടെ 7 സീറ്റുകളിൽ മാത്രമേ തങ്ങൾ മത്സരിക്കുന്നുള്ളൂ. 7 സീറ്റുകളിൽ വിജയം ഉറപ്പാക്കുമെന്നും മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 123 മണ്ഡലങ്ങളിൽ വിജയിച്ച് മറ്റു പാർട്ടികളുടെ സഹായമില്ലാതെ ഭരണത്തിലേറുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജെ ഡി എസ് പറഞ്ഞു. അതേസമയം കോൺഗ്രസുമായോ ബി ജെ പിയുമായോ ഇത്തവണ സഖ്യമുണ്ടാകുമോയെന്ന കാര്യത്തിൽ പ്രതികരിക്കാൻ കുമാരസ്വാമി തയ്യാറായില്ല.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
അതിനിടെ തിരഞ്ഞെടുപ്പില് ജെ ഡി എസും ബി ജെ പിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയാതായി കോൺഗ്രസ് നേതാവ് ബി എസ് സമീർ അഹമ്മദ് ആരോപിപ്പിച്ചു. അതിനാലാണ് ജെ ഡി എസ് വെറും 7 സീറ്റുകളിൽ മാത്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും സമീപ്‍ പറഞ്ഞു. 25 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തുന്നതിന് പകരം ഏഴ് സീറ്റുകളിൽ മാത്രമാണ് ജെഡിഎസ് മത്സരിക്കുന്നത്. ഇത് സംശയാസ്പദമാണ്, തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കാനാണിത്, സമീർ പറഞ്ഞു. അതേസമയം കോൺഗ്രസ് ആരോപണങ്ങളെ തള്ളി കുമാരസ്വാമി രംഗത്തെത്തി. ഞങ്ങൾ ബിജെപിയുടെ ബി ടീമാണെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നോക്കിയാൽ മിക്കവരും ബി ജെ പിയുമായി ബന്ധമുള്ളവരാണ്, കുമാരസ്വാമി പറഞ്ഞു.
കുടകിൽ ബി ജെ പി നേതാവും മുൻ ഹാസൻ എം എൽ എയുമായ എ മഞ്ജുവിന്റെ മകൻ മന്തർ ഗൗഡയെയും മാണ്ഡ്യയിൽ ബിജെപി മന്ത്രി എസ് ടി സോമശേഖറിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ഗൂലി ഗൗഡയെയും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്നാണ് ഇത് വ്യക്തമാക്കുന്നത്, കുമാരസ്വാമി ആരോപിച്ചു.
നിലവിൽ കൗൺസിലിൽ ആർക്കും തനിച്ച് ഭൂരിപക്ഷം ഇല്ല. 75 അംഗ കൗൺസിലിൽ 32 സീറ്റാണ് ബി ജെ പിക്കുള്ളത്. കോൺഗ്രസിന് 29 സീറ്റും ജെ ഡി എസിന് 12 സീറ്റും. ജെ ഡി എസ് പിന്തുണയോടെ ബി ജെ പിയുടെ ബസവരാജ് ഹൊരട്ടിയാണ് അധ്യക്ഷൻ. ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിച്ച് ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications