കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്‍ നാലാം ക്ലാസുകാരനെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞു കൊന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു. കുട്ടി മരിച്ചതോടെ വലിയ വിവാദമായിരിക്കുകയാണ് സംഭവം. പത്ത് വയസുകാരനായ ഭാരത് ആണ് മരിച്ചത്. വടക്കന്‍ കര്‍ണാടകത്തിലെ ഗഡക്കിലുള്ള ആദര്‍ശ് പ്രൈമറി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ബാല്‍ക്കണിയില്‍ നിന്ന് ബലമായി പിടിച്ചു തള്ളുകയായിരുന്നുവത്രെ. മുത്തപ്പ എന്ന അധ്യാപകനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

k

കുടുംബ വഴക്കാണ് ഈ സംഭവത്തിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. ഭാരതിന്റെ മാതാവ് ഗീത ബര്‍ക്കര്‍ ഈ സ്‌കൂളില്‍ അധ്യാപികയാണ്. ഇവരെയും മുത്തപ്പ ചട്ടുകം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്ന് ആരോപണമുണ്ടെന്ന് ഗഡക്കിലെ പോലീസ് ഓഫീസര്‍ ശിവപ്രകാശ് ദേവരാജ് പറഞ്ഞു.

മുത്തപ്പ സ്‌കൂളില്‍ കരാര്‍ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയാണ്. കുട്ടിയെ മര്‍ദ്ദിച്ച് തള്ളിയിട്ട ശേഷം ഇയാള്‍ സ്‌കൂളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. മുത്തപ്പ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ലോകകപ്പ് കഴിഞ്ഞ പിന്നാലെ വന്‍ വിവാദം; ഖത്തര്‍ കലിപ്പില്‍... ബെല്‍ജിയവുമായുള്ള ബന്ധം തുലാസില്‍ലോകകപ്പ് കഴിഞ്ഞ പിന്നാലെ വന്‍ വിവാദം; ഖത്തര്‍ കലിപ്പില്‍... ബെല്‍ജിയവുമായുള്ള ബന്ധം തുലാസില്‍

ഗഡകിലെ നരഗുണ്ടയോട് ചേര്‍ന്ന ഹദാലി ഗ്രാമത്തിലാണ് ആദര്‍ശ് മോഡല്‍ സ്‌കൂള്‍. ശനിയാഴ്ചയാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചതും താഴേക്ക് എറിഞ്ഞതും. അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുട്ടിയുടെ നില ഗുരുതുരമാണെന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് കുട്ടി മരിച്ചു.

സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച വേളയിലാണ് അധ്യാപകന്‍ ഗീതയെയും മര്‍ദ്ദിച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കവെയാണ് അധ്യാപകന്‍ ഭാരതിനെ മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു. കുട്ടി അമ്മയുടെ അടുത്തേക്ക് ഓടി. മകനെ രക്ഷിക്കാന്‍ ഗീത ശ്രമിച്ചിരുന്നു. നരഗുണ്ട പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്.

English summary
Karnataka News; Student Dies After Teacher Beats Him And Throwing From School Building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X