കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക അധീന മഹാരാഷ്ട്രയെ വിമോചിപ്പിക്കണം, പുതിയ വിവാദത്തിന് തിരികൊളുത്തി ഉദ്ധവ് താക്കറെ!!

Google Oneindia Malayalam News

നാഗ്പൂര്‍: പൗരത്വ നിയമവുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെ പുതിയ വിവാദവുമായി ശിവസേന. കര്‍ണാടകത്തിലെ മറാത്താ ജനതയെ ബന്ധിപ്പിച്ചാണ് ഉദ്ധവിന്റെ പ്രസ്താവന. കര്‍ണാടക അധീന മഹാരാഷ്ട്ര എന്നാണ് ഉദ്ധവിന്റെ വിശേഷണം. ബെലഗാവിയിലും സമീപമുള്ള പ്രദേശങ്ങളിലും വലിയൊരു വിഭാഗം മറാത്തകളുണ്ട്. ഇവരെ ചൂണ്ടിക്കാണിച്ചാണ് ഉദ്ധവ് പുതിയ പ്രാദേശിക വാദത്തിന് തിരികൊളുത്തിയത്.

1

ബിജെപി ഇന്ത്യക്കാര്‍ എന്ന് പറയുമ്പോള്‍ സംസ്ഥാനങ്ങളില്‍ അത് ബിജെപി നടപ്പാക്കാന്‍ പിന്നോട്ട് പോവുകയാണെന്ന് ഉദ്ധവ് പറഞ്ഞു. കര്‍ണാടകത്തില്‍ വലിയൊരു വിഭാഗം മറാത്തകളുണ്ട്. ഇത് കര്‍ണാടകത്തിന്റെ കൈവശമുള്ള മഹാരാഷ്ട്ര എന്ന വിശേഷണമാണ് ഉദ്ധവ് നല്‍കിയത്. പാകധീന കശ്മീര്‍ എന്ന പദത്തിന് സമാനമായ വിശേഷണമാണ്. അതേസമയം ബിജെപിയെ സംബന്ധിച്ച് കര്‍ണാടകത്തില്‍ വലിയ വോട്ടുബാങ്കാണ് മറാത്തകള്‍.

ഉദ്ധവ് ഉന്നയിക്കുന്ന വാദങ്ങള്‍ ബിജെപിയുടെ വോട്ടുബാങ്കിനെ പിളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെ തള്ളിപ്പറയാനോ പിന്തുണയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ബിജെപി. ബിജെപി മറാത്ത ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ഇതിനോട് അവര്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിലാണ് മറാത്ത വിഭാഗം കര്‍ണാടകത്തിന്റെ ഭാഗമായി മാറിയത്.

1950കളിലാണ് സംസ്ഥാന അതിര്‍ത്തി ക്രമീകരണം നടന്നത്. നേരത്തെ ലോക്‌സഭയുടെ ശീതകാല സെഷനിലും ഉദ്ധവ് ഇക്കാര്യം ഉന്നയിച്ചിരുന്നു. പൗരത്വ നിയമം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്ന അവസരത്തിലായിരുന്നു വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുക്കളോട് നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ഉദ്ധവ് അന്ന് സഭയില്‍ പറഞ്ഞിരുന്നു. സ്വന്തം രാജ്യത്തുള്ളവരെ സഹായിക്കാത്ത ബിജെപി സര്‍ക്കാര്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളെ എങ്ങനെ സഹായിക്കുമെന്നും ഉദ്ധവ് ചോദിച്ചിരുന്നു. കര്‍ണാടകത്തില്‍ മറാത്തകള്‍ക്ക് നേരെ വലിയ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.

എന്ത് എന്‍ആര്‍സി.... ഇവിടെ അതൊന്നും നടപ്പാക്കില്ല, ബിജെപിയെ തള്ളി നിതീഷ് കുമാര്‍!!എന്ത് എന്‍ആര്‍സി.... ഇവിടെ അതൊന്നും നടപ്പാക്കില്ല, ബിജെപിയെ തള്ളി നിതീഷ് കുമാര്‍!!

English summary
karnataka occupied maharashtra uddhav makes new controvesry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X