കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊട്ടിയൂര്‍ പാല്‍ചുരം വയനാട് പൂര്‍ണ്ണമായും തകര്‍ന്നു; ഇനി നാട്ടിലേയക്കുള്ള യാത്ര കഠിനം
അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍ പാല്‍ചുരം വയനാട് പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട് . കനത്തമഴയില്‍ റോഡും സുരക്ഷമതിലും ഒലിച്ചുപോയി. ജനം വഴിനടക്കാന്‍ പോലുമാകാതെ വലയുകയാണ്.സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.
കര്‍ണാടകയിലേയ്ക്ക് മിക്കവരം തിരഞ്ഞെടുക്കുന്നത് ഈ റൂട്ടാണ്.എന്നാല്‍ ഇന്ന് ഈ പാത യിലൂടെ ഗതാഗതം സാധ്യമല്ല.കഴിഞ്ഞ കുറച്ച് ദിവസമായുള്ള മഴയാണ് ഈ അവസ്ഥയ്ക്ക് കാരണം.
പുനരുദ്ധാരണത്തിന് സമയമെടുത്തേയ്ക്കും.അതുപോലെ തന്നെ കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളും ദക്ഷിണ കര്‍ണാടകയിലും ഇത്തവണ നല്ല മഴയാണ് ലഭിച്ചത്. മഴ കാരണം കര്‍ണാടക വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.അതേസമയം കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.