Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യയാത്രാ പദ്ധതി തിരിച്ചടിയായി; കര്‍ണാടകയില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന് ആര്‍ടിസി, നഷ്ടം 295 കോടി!

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്.

വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ എസ്ആര്‍ ശ്രീനിവാസ് പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചതായി ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു. 2020 മുതല്‍ ശമ്പളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.

KSRTC

'ബസ് സര്‍വീസുകള്‍ അത്യാവശ്യമാണ്. ഒരു ബസ് ഡ്രൈവര്‍ വന്നില്ലെങ്കില്‍, ഒരു ഗ്രാമത്തിന് അന്നത്തെ ബസ് സര്‍വീസ് നഷ്ടപ്പെടാം. ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങള്‍ക്ക് 295 കോടി രൂപയുടെ നഷ്ടമുണ്ടായി,' ശ്രീനിവാസ് വിശദീകരിച്ചു. യാത്രാ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ കെ എസ് ആര്‍ ടി സി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരണ്ടികളിലൊന്നാണ് ശക്തി പദ്ധതി.

'ശക്തി' സ്‌കീമിന് കീഴില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അനുമതിയുള്ളതിനാല്‍ ഈ വര്‍ധന പുരുഷ യാത്രക്കാര്‍ക്ക് ഭാരമാകുമോ എന്ന ചോദ്യത്തിന് പുരുഷന്മാര്‍ക്ക് മാത്രം ഭാരം ചുമത്തുന്ന പ്രശ്‌നമില്ലെന്നും ശ്രീനിവാസ് പറഞ്ഞു. ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് കെഎസ്ആര്‍ടിസി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

അതേസമയം ഈ പദ്ധതി കാരണമാണ് നഷ്ടം ഉണ്ടായതെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെയും അഭിപ്രായപ്പെട്ടു. ''കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റ് നഷ്ടത്തിലാണ്, പക്ഷേ ഞങ്ങള്‍ ഇപ്പോഴും അത് കൈകാര്യം ചെയ്യുകയാണ്,' അദ്ദേഹം പറഞ്ഞു. 40 പുതിയ വോള്‍വോ ബസുകള്‍ വാങ്ങാനുള്ള നിര്‍ദേശവും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇതുവരെ 600 സാധാരണ ബസുകള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനത്തിന്റെയും സ്‌പെയര്‍പാര്‍ട്‌സിന്റേയും വില ഗണ്യമായി വര്‍ധിച്ചു എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കര്‍ണാടകയില്‍ ഇന്ധനവിലയും പാല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. ഇത് പ്രതിപക്ഷ കക്ഷികളായ ബിജെപിയുടെയും ജെഡിഎസിന്റേയു വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് തൊട്ടുമുമ്പാണ് നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള രണ്ട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ അധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ പുറത്ത് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+