കേക്കില്‍ മയക്കുമരുന്ന് നല്‍കി..9 പേര്‍ 9 ദിവസം പീഡിപ്പിച്ചു!വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ കേട്ടാൽ!
ഹലിയാല്‍: കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന പീഡനകഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അതിനിടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും കേൾക്കുന്ന വാർത്തകളും ചെറുതല്ല. കർണാടകയിൽ മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ ഒന്‍പത് പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഒന്‍പത് ദിവസം പീഡിപ്പിച്ചു.സ്വന്തം വീട്ടിൽവെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.
Read Also: സുചി ലീക്ക്‌സില്‍ അടുത്തതായി മലയാളതാരങ്ങളുടെ ലീലകള്‍..!! മല്ലു ലീക്ക്‌സില്‍ കേരളം ഞെട്ടിത്തെറിക്കും.
Read Also: പിള്ളേരെ സദാചാരം തല്ലിപ്പഠിപ്പിക്കാനെത്തിയ ശിവസേനക്കാരന്‍ സ്ത്രീപീഡനക്കേസിലെ പ്രതി..!!

കര്‍ണാടകത്തിലെ ഗര്‍ദോളി ഗ്രാമത്തില്‍ താമസിച്ചിരുന്ന വീട്ടമ്മയ്ക്കാണ് ദുരവസ്ഥയുണ്ടായത്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 6 വരെയുള്ള തുടര്‍ച്ചയായ 9 ദിവസങ്ങളിലാണ് ഇവര്‍ പലരാല്‍ പീഡിപ്പിക്കപ്പെട്ടത്.

സംഭവം ഇങ്ങനെയാണ്. ഗര്‍ദോളി റോഡില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ഫയാസ് എന്നയാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വീടുവരെ ഇയാള്‍ യുവതിയെ എത്തിച്ചു. തുടര്‍ന്ന് വീട്ടമ്മ അറിയാതെ ഇയാള്‍ വീട്ടുവാതില്‍ക്കല്‍ വരെ പിന്തുടര്‍ന്നു.

വീട്ടമ്മ വാതില്‍ അടയ്ക്കുന്നതിന് തൊട്ടുപിന്നാലെ ഇയാള്‍ ബലം പ്രയോഗിച്ച് അകത്ത് കടന്നു. ഭര്‍ത്താവും മാതാപിതാക്കളും മരിച്ച യുവതി രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ കുട്ടികള്‍ സഹോദരന്റെ വീട്ടിലായിരുന്നതിനാല്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറിയ ഫയാസ് യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി പീഡിപ്പിച്ചു. അതിന് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിയോടെ രണ്ട് പേര്‍ വീടിനകത്തേക്ക് കയറിവന്നതായി യുവതി പറയുന്നു.

ഇവര്‍ യുവതിയെക്കൊണ്ട് ബലം പ്രയോഗിച്ച് കയ്യിലുണ്ടായിരുന്ന കേക്ക് കഴിപ്പിച്ചു. മയക്കുമരുന്ന് ചേര്‍ത്ത കേക്ക് കഴിച്ചതോടെ യുവതി അബോധാവസ്ഥയിലായി. തുടര്‍ന്ന് രണ്ട് പേരും യുവതിയെ ബലാത്സംഗം ചെയ്തു.

പിന്നീടുള്ള ഓരോ ദിവസവും പലരും വന്ന് തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. അര്‍ധബോധാവസ്ഥയിലായിരുന്ന തനിക്ക് അവരെ ചെറുക്കാനായില്ല. മാത്രമല്ല അതിലൊരാള്‍ ഒച്ച വെച്ചാല്‍ കൊന്നുകളയുമെന്ന് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് 6ാം തീയ്യതിയും രണ്ട് പേര്‍ കയറിവന്നു. അന്ന് യുവതി സര്‍വ്വശക്തിയുമെടുത്ത് ഉച്ചത്തില്‍ നിലവിളിച്ചു. ശബ്ദം കേട്ട് വന്ന ഗ്രാമവാസികളാണ് യുവതിയെ രക്ഷിച്ചത്. മാത്രമല്ല ഇവരെ ഗ്രാമവാസികള്‍ പഞ്ഞിക്കിടുകയും ചെയ്തു.

പ്രതികളെ ഗ്രാമവാസികള്‍ തന്നെ ഹലിയാല്‍ പോലീസിന് കൈമാറി. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു പ്രതികളായ ഏഴ് പേരെയും പോലീസ് പിടികൂടി. കൂട്ടബലാത്സംഗം, അതിക്രമിച്ച് കടക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ഫയാസ്, ഹാരൂണ്‍, സാദിഖ് ഖാന്‍, അലിഫ് സയിദ്, ജമീല്‍ ദേശായി, ഇല്യാസ്, നസറുള്ള ഖാന്‍, നിയാസ്, സാദിഖ് ബാഗേവദി എന്നിവരാണ് പ്രതികള്‍. എല്ലാവരും 30 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്.












Click it and Unblock the Notifications