കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയില്‍
കർണാടകയിൽ 37.87 കിലോ കഞ്ചാവുമായി വിദേശവനിതകൾ പിടിയിൽ. ദക്ഷിണാഫ്രിക്കൻ സ്വദേശികളായ ബാംബ ഫാന്റ, അലിയാസ് അഡോണിസ് ജബുലിലേ എന്നിവരാണ് പിടിയിലായത്. 75 കോടിയുടെ ലഹരിയാണ് ഇരുവരിൽ നിന്നും പിടികൂടിയത്. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള നീലാദ്രി നഗറിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാർഗം ക്രിസ്റ്റൽ രൂപത്തിലാണ് പ്രതികൾ എം ഡി എം എ കടത്തിയത്. നേരത്തേ തന്നെ ഇവരെ കുറിച്ച് സെൻട്രെൽ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയത് മുതൽ അന്വേഷണ സംഘം ഇരുവരേയും നിരീക്ഷിക്കുകയായിരുന്നു. ഇരുവരും ആരെയൊക്കെ ബന്ധപ്പെടുന്നു, ഈ സംഘത്തിൽ ആരൊക്കെ ഉണ്ട് എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണം നടത്തുന്നതിനിടയിലാണ് നീലാദ്രിക്ക് അടുത്ത് നിന്ന് പിടിയിലാകുന്നത്.

അറസ്റ്റിലായവർ ഡൽഹിയിലാണ് കഴിയുന്നത്. 2020 ലാണ് ഫാന്റ് ഇന്ത്യയിലെത്തിയത്. ബിസിനസ് വിസയിലാണ് ഇവർ ഇവിടെ വന്നത്. നിലവിൽ ഒരു ഫുഡ് കോർട്ട് നടത്തുകയാണ്. 2016 ൽ മെഡിക്കൽ വിസയിലാണ് അഡോണിസ് എത്തിയത്. വസ്ത്ര ബിസിനസ് ആണ് ഇവർ ഇവിടെ നടത്തുന്നത്.
ബെംഗളൂരുവിലെ നൈജീരിയൻ പൗരന്മാർക്കും നെലമംഗല, ഹൊസക്കോട്ടെ, കെആർ പുരം എന്നിവിടങ്ങളിലെ ആഡംബര ജീവിതം നയിച്ചിരുന്നവർക്കുമാണ് ഇവർ പ്രധാനമായും ലഹരി വിതരണം ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. വ്യാജ പാസ്പോർട്ടും വിസയുമാണ് ഇവർ ഉപയോഗിക്കുന്നത്. ബെംഗളൂരുവിൽ വിതരണം ചെയ്ത് കഴിഞ്ഞാൽ 24 മണിക്കൂറിൽ തന്നെ ഡൽഹിയിലേക്ക് മടങ്ങുന്നതാണ് ഇരുവരുടേയും പതിവെന്നും പോലീസ് പറഞ്ഞു. അതേസമയം ഇവർ വിവർ വിതരണം ചെയ്ത ലഹരിയുടെ ഉറവിടം ഇന്ത്യ തന്നെയാണോ അതോ ഇന്ത്യക്ക് പുറത്ത് നിന്നും കടത്തിയതാണോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് സിബിസി കമ്മീഷ്ണർ അറിയിച്ചു. ഇവരുടെ പാസ്പോർട്ടുകളും മൊബൈലുകളും 18,460 രൂപയും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ടയാണ് കഴിഞ്ഞ ദിവസം എൻബിസി നടത്തിയത്. നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്നതാണ് പ്രതികളുടെ അറസ്റ്റ് എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.












Click it and Unblock the Notifications