കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ഇനി പോരാട്ടം!! ചരിത്രം തിരുത്താന്‍ സിദ്ധരാമയ്യ, 130 സീറ്റ് ഉറപ്പെന്ന് അമിത് ഷാ!!

കര്‍ണാടകയില്‍ വിജയം ഉറപ്പെന്ന് ബിജെപിയും കോണ്‍ഗ്രസും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടികലാശമായിരിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്കാണ് പാര്‍ട്ടികള്‍ ഇറങ്ങുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ജയം ഉറപ്പെന്ന് പ്രവചിക്കുമ്പോള്‍ നിര്‍ണായക ശക്തിയായ കിംഗ് മേക്കറാവുക തങ്ങളാണെന്ന് ജനതാദള്‍ ഉറപ്പിച്ച മട്ടാണ്. പക്ഷേ ഒരുകാര്യം ഉറപ്പാണ് എല്ലാ പാര്‍ട്ടികളെയും സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായക. സിദ്ധരാമയ്യക്ക് ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിഷ്പ്രഭനാകും. യെദ്യൂരപ്പ ജയിച്ചിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ കാര്യവും പോക്കാണ്. ജനതാദളിനാണെങ്കില്‍ എങ്ങനെയെങ്കിലും ഭരണത്തിന്റെ ഭാഗമായേ പറ്റൂ എന്ന അവസ്ഥയിലാണ്.

അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് അപ്രവചനീയമാണ്. കൊട്ടികലാശം കഴിഞ്ഞപ്പോള്‍ ചരിത്രം തിരുത്തിയെഴുതുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ 130 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് ഉറപ്പിച്ച് പറയുന്നത്. സത്യം പറഞ്ഞാല്‍ ഈ രണ്ട് മുന്നണികള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിത്.

വമ്പന്‍ പ്രചാരണങ്ങള്‍

വമ്പന്‍ പ്രചാരണങ്ങള്‍

സംസ്ഥാനം ഇളക്കി മറിച്ചുള്ള പ്രചാരണമാണ് കോണ്‍ഗ്രസും ബിജെപിയും ഇവിടെ നടത്തിയത്. പതിവിന് വിപരീതമായി ദേശീയ തലത്തിലുള്ള നേതാക്കളെല്ലാം ഇവിടെ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെല്ലാം പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ എത്തിയിരുന്നു. ഇതില്‍ മോദിയുടെയും രാഹുലിന്റെയും റാലികള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.അതേസമയം അമിത് ഷാ സുപ്രധാന കക്ഷികളുമായി സഖ്യ സാധ്യതകള്‍ തേടുകയും ചെയ്തിട്ടുണ്ട്.

സിദ്ധരാമയ്യ ജയിക്കുമോ

സിദ്ധരാമയ്യ ജയിക്കുമോ

എല്ലാവരും ഒരേസ്വരത്തില്‍ ചോദിക്കുന്ന ചോദ്യം സിദ്ധരാമയ്യ ജയിക്കുമോ എന്നാണ്. അഴിമതി ആരോപണങ്ങള്‍ നിരവധി ഉന്നയിച്ചിട്ടുണ്ടെങ്കിലും സിദ്ധരാമയ്യയെ അതൊന്നും ബാധിച്ചിട്ടില്ല എന്നാണ് സൂചന. എതിരാളികളുടെ ആരോപണങ്ങളെ തകര്‍ത്ത് നിര്‍ണായക വിഷയങ്ങള്‍ ജനമധ്യത്തിലേക്ക് കൊണ്ടുവരാനും സിദ്ധരാമയ്യക്ക് സാധിച്ചു. ജാതി രാഷ്ട്രീയം, പ്രാദേശിക വികാരം, മോദി സര്‍ക്കാരിന്റെ വര്‍ഗീയത, ലിംഗായത്തുകളുടെ മനസ് മാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ സിദ്ധരാമയ്യ നടത്തിയ പ്രയത്‌നങ്ങള്‍ അദ്ദേഹത്തിന് ഗുണം ചെയ്യും എന്നാണ് കരുതുന്നത്. മോദി സമര്‍ഥമായി പ്രതിരോധിച്ച് നേതാവ് കൂടിയാണ് സിദ്ധരാമയ്യ.

ജയിച്ചിരിക്കും....

ജയിച്ചിരിക്കും....

കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് എന്നോ പുറത്തായതാണെന്ന് അമിത് ഷാ പറയുന്നു. അനായാസ ജയമാണ് ബിജെപി നേടാന്‍ പോകുന്നത്. 130 സീറ്റ് വരെ പാര്‍ട്ടി സ്വന്തമാക്കും. അതേസമയം കോണ്‍ഗ്രസ് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ഉപയോഗിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കാര്‍ഡ് അഴിമതി ഇത് കാണിച്ച് തരുന്നതാണ്. ഇത്തരം ഐഡി കാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ളവര്‍ ഒരിക്കലും വോട്ടു ചെയ്യാന്‍ വരരുത്. കാരണം കോണ്‍ഗ്രസ് ഒരുക്കിയ കൊണിയാണിതെന്നും അമിത് ഷാ പറഞ്ഞു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് സിദ്ധരാമയ്യയുടേത്. സംസ്ഥാനത്തെ ഏറ്റവും മോശം സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയം

ഹിന്ദുത്വ രാഷ്ട്രീയം

കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ഉപയോഗിച്ച രീതിയാണ് ഹിന്ദുത്വ രാഷ്ട്രീയം. ജാതി രാഷ്ട്രീയം പോലെ നിര്‍ണായകമായ ഒന്നാണ് ഇത്. ഇതില്‍ ബിജെപിയെ കോണ്‍ഗ്രസ് കടത്തി വെട്ടിയെന്ന് സൂചനയുണ്ട്. ലിംഗായത്തുകളുടെ മഠമാണ് ആദ്യം ഇരുപാര്‍ട്ടികളും ഹിന്ദു വോട്ട് ഉറപ്പിക്കാന്‍ വേണ്ടി സന്ദര്‍ശിച്ചത്. തുമകുരുവിലെ സിദ്ധഗംഗ മഠം രാഹുലും അമിത് ഷായും സന്ദര്‍ശിച്ചിരുന്നു. ശ്രീഗെരെ മഠം, മുരുഗ മഠം, ശ്രീകൃഷ്ണ മഠം, എന്നിവര്‍ ഇവര്‍ സന്ദര്‍ശിച്ച മഠങ്ങളാണ്. സാധാരണ ഗതിയില്‍ ബിജെപി വോട്ടുചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ സിദ്ധരാമയ്യ ഇതില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാമെന്ന വാഗ്ദാനം ബിജെപിയെ കുരുക്കിലാക്കുകയും ചെയ്തിരുന്നു.

ജെഡിഎസ് ആശങ്കയില്‍

ജെഡിഎസ് ആശങ്കയില്‍

ഒരേസമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ജെഡിഎസ്. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടാല്‍ പിന്നെ സംസ്ഥാന ഭരണത്തില്‍ തിരിച്ചെത്തുക എന്നത് ഒരിക്കലും നടക്കാത്ത സ്വപ്‌നമായി മാറുമെന്ന് ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും നന്നായറിയാം. കോണ്‍ഗ്രസാണെങ്കില്‍ ബിജെപിയുടെ ബി ടീമെന്നും ബിജെപിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ബി ടീമെന്നുമാണ് ജെഡിഎസിനെ വിളിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഇവര്‍ക്ക് താല്‍പര്യമില്ല. പക്ഷേ അവസരം വന്നാല്‍ ബിജെപിക്കൊപ്പം നില്‍ക്കാമെന്നാണ് കുമാരസ്വാമിയുടെ നിലപാട്. ഇത് ദേവഗൗഡ എതിര്‍ക്കുന്നുമുണ്ട്.

യെദ്യൂരപ്പ അപ്രസക്തന്‍

യെദ്യൂരപ്പ അപ്രസക്തന്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെദ്യൂരപ്പ തീര്‍ത്തും അപ്രസക്തനാവുന്നതാണ് കണ്ടത്. കോണ്‍ഗ്രസ് സിദ്ധരാമയ്യയുടെയും രാഹുലിന്റെയും പ്രചാരണ മികവില്‍ മുന്നേറിയപ്പോള്‍. യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തണലില്‍ തീര്‍ത്തും മങ്ങിപ്പോയി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടി അണികളില്‍ വലിയ സ്വാധീനം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചതും നേതൃത്വത്തിന് താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും സൂചനയുണ്ട്. മോദി അദ്ദേഹത്തിന്റെ റാലികളിലും യെദ്യൂരപ്പയെ പങ്കെടുപ്പിച്ചിട്ടില്ല.

ഷാര്‍ജയില്‍ വമ്പന്‍ തീപ്പിടുത്തം, മലയാളികള്‍ കുടുങ്ങികിടക്കുന്നു, അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്!ഷാര്‍ജയില്‍ വമ്പന്‍ തീപ്പിടുത്തം, മലയാളികള്‍ കുടുങ്ങികിടക്കുന്നു, അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്!

കടം തിരിച്ചടയ്ക്കാനില്ല.... 16 കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു!! ഞെട്ടിപ്പിക്കുന്ന സംഭവം!!കടം തിരിച്ചടയ്ക്കാനില്ല.... 16 കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു!! ഞെട്ടിപ്പിക്കുന്ന സംഭവം!!

English summary
karnataka election parties confident of winning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X