Get Updates
Get notified of breaking news, exclusive insights, and must-see stories!

മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്കാരം നടക്കില്ലെന്ന് സര്‍ക്കാര്‍... പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

ചെന്നൈ: കരുണാനിധിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദം. സംസ്‌കാരത്തിന് മറീന ബീച്ച് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്‌കാരത്തിന് മറീന ബീച്ച് തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ പ്രമുഖര്‍ മരിക്കുമ്പോള്‍ മറീച്ച ബീച്ചിലാണ് ചടങ്ങുകള്‍ നടക്കാറുള്ളത്. മദ്രാസ് ഹൈക്കോടതി കേസ് നടക്കുന്നത് കൊണ്ടാണ് ഇതെന്നാണ് വാദം. അണ്ണാ യൂണിവേഴ്‌സിറ്റിക്ക് എതിരായുള്ള സര്‍ദാര്‍ പട്ടേല്‍ റോഡിലുള്ള ഗാന്ധി മണ്ഡപത്തിലായിരിക്കും കലൈജ്ഞറുടെ മൃതദേഹം അടക്കം ചെയ്യുക. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

1

അണ്ണാദുരൈ അടക്കമുള്ള പ്രമുഖരെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ കരുണാനിധിയെയും അടക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മകന്‍ സ്റ്റാലിനും മകള്‍ കനിമൊഴിയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. തീരദേശ നിയമത്തിന് എതിരായിട്ടാണ് മറീന ബീച്ചില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേരത്തെ ഹൈക്കോടതി പറഞ്ഞത്. ഇതാണ് സര്‍ക്കാര്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള കാരണം. അതേസമയം ഇതേ ആവശ്യവുമായി ഡിഎംകെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്. കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിവരെ തുടരുമെന്നാണ് സൂചന. ഇതിന് ശേഷം രാജാജി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെ വച്ചാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+