അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ കാശിയും മധുരയും ഉണർന്നു; യോഗി ആദിത്യനാഥ്
ലഖ്നൗ; അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ ക്ഷേത്ര ന ഗരങ്ങൾ ഉണരുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്. കാശി, മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നീ ന ഗരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു യോ ഗിയുടെ പരാമർശം. സംസ്ഥാനത്ത് ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ലെന്നും ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപിയുടെ ഏകദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
"അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് ശേഷം, കാശിയുടെ ഉണർവ് നമ്മുക്ക് കാണാം. മഥുര വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം തുടങ്ങിയ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും ഒരിക്കൽ കൂടി മുന്നോട്ട് പോകേണ്ടതുണ്ട്," മുഖ്യമന്ത്രി പറഞ്ഞു. മഥുരയിലെയും വാരണാസിയിലെയും ക്ഷേത്ര- മസ്ജിദ് തർക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികൾക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത്തവണത്തെ ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ചയിലെ നമസ്‌കാരം റോഡുകളിൽ ആയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായാണ് ഇത്തരത്തിൽ റോഡുകളിൽ നമസ്ക്കാരം നടക്കാതിരിക്കുന്നതെന്നും യോ ഗി കൂട്ടിച്ചേർത്തു.

"രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നു. ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നിസ്കാരം തെരുവിൽ നടത്താത്തത് ഇതാദ്യമാണ്. നമസ്കാരത്തിന് ഒരു ആരാധനാലയമുണ്ട്, പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താം," ഇതായിരുന്നു യോ ഗിയുടെ വാക്കുകൾ. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവിടെ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകൾ എത്തുന്നുണ്ട്. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു എന്നും യോ ഗി കൂട്ടിച്ചേർത്തു. മതസ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെ പരാമർശിച്ച് "അനാവശ്യമായ ശബ്ദം എങ്ങനെ ഒഴിവാക്കിയെന്ന് നിങ്ങൾ കണ്ടിരിക്കണം." എന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും പുതിയ മേക്കോവറോ; അടിപൊളി ലുക്കില്‍ ഗായത്രി സുരേഷ്, വൈറല്‍ ചിത്രങ്ങള്‍
ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഞായറാഴ്ച നടന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും. സംസ്ഥാനത്ത് 80ൽ 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ മുന്നേറാനും യോ ഗത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. 2019ൽ ഉത്തർ പ്രദേശിലെ 62 ലോക്‌സഭാ സീറ്റുകളിൽ ബിജെപി ജയിച്ചിരുന്നു. "ജനങ്ങളുടെ സഹായത്താലും കോവിഡ് കാലത്ത് കഠിനാധ്വാനത്താലും, നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ഉത്തർപ്രദേശിൽ 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ നമുക്ക് മുന്നേറണം." എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications