അനുവാദമില്ലാതെ യുവതിയുടെ ചിത്രമെടുത്ത പോലീസുകാരനെ കസേരയില്‍ കെട്ടിയിട്ടു
അനുവാദമില്ലാതെ യുവതിയുടെ ചിത്രമെടുത്തെന്ന പോലീസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. ജമ്മു കാശ്മീരിലാണ് സംഭവം.
ശ്രീനഗര്‍: അനുവാദമില്ലാതെ യുവതിയുടെ ചിത്രമെടുത്തെന്ന പോലീസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. ജമ്മു കാശ്മീരിലാണ് സംഭവം. ഗണ്ടേര്‍ബല്‍ ജില്ലയിലെ മണിഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസുകാരനെ പിന്നീട് അറസ്റ്റ് ചെയ്തു.
യുവതിയുടെ സ്വകാര്യതയില്‍ കടന്നുകയറിയാണ് പോലീസുകാരന്‍ ഫോട്ടോയെടുത്തതെന്ന് പറയുന്നു. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പിന്നീട് ഫോട്ടോയെടുക്കുകയുമായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ സമീപമുണ്ടായിരുന്നവര്‍ പോലീസുകാരന്റെ ജാക്കറ്റ് ഊരുകയും ഇയാളെ കസേരയില്‍ കെട്ടിയിടുകയും ചെയ്തു.

സോമാലിയയില്‍ ഇരട്ട സ്‌ഫോടനവും വെടിവയ്പ്പും; 22 പേര്‍ മരിച്ചു
അറസ്റ്റിലായ കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഫോട്ടോകള്‍ കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് പിന്നീട് പറഞ്ഞു. പോലീസുകാരന്‍ നിയമം തെറ്റിച്ചത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസുകാരനെ കെട്ടിയിട്ട നാട്ടുകാര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും തീവ്രവാദി സാക്കിര്‍ മൂസയ്ക്ക് അനുകൂലമായി പ്രകടനം നടത്തുകയും ചെയ്തതായി പ്രചരിക്കുന്ന വീഡിയോയിലുണ്ട്.












Click it and Unblock the Notifications