കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ ബസുകളില്‍ പോണ്‍ ജാമര്‍! കുട്ടികള്‍ക്ക് മേല്‍ കണ്ണുമായി കേന്ദ്രം

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്

  • By Sandra
Google Oneindia Malayalam News

ദില്ലി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്‌കൂള്‍ ബസുകളില്‍ ഇന്റര്‍നെറ്റ് ജാമറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയേക്കും. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ നിര്‍ദേശത്തോടെ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നിരോധിച്ചതും കുട്ടികളിലും യുവാക്കളിലുമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ലഭ്യതയുമാണ് ഇത്തരക്കാരെ അശ്ലീല വെബ്ബ്‌സൈറ്റുകളിലെ നിത്യസന്ദര്‍ശകരാക്കുന്നതെന്നാണ് ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ബസില്‍ സംഭവിക്കുന്നത്

ബസില്‍ സംഭവിക്കുന്നത്

സ്‌കൂള്‍ ബസുകളില്‍ വച്ച് ബസ് ജീവനക്കാര്‍ കുട്ടികള്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും കൈകമാറുകയും ചെയ്യുന്നുവെന്നും പിന്നീട് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കാണിച്ചായിരുന്നു സുപ്രീം കോടതിയില്‍ ലഭിച്ച പൊതുതാല്‍പ്പര്യഹര്‍ജി.

പൊതുതാല്‍പ്പര്യ ഹര്‍ജി

പൊതുതാല്‍പ്പര്യ ഹര്‍ജി

സുപ്രീം കോടതി വുമന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിന് പുറമേ സര്‍ക്കാരിന്റെ സൈബര്‍ ലോ- ഇ സെക്യൂരിറ്റി കോ ഓര്‍ഡിനേറ്റര്‍ ആര്‍പി സക്‌സേനയും വിഷയം ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

പോണ്‍സൈറ്റുകള്‍

പോണ്‍സൈറ്റുകള്‍

കഴിഞ്ഞ വര്‍ഷം നൂറിലധികം അശ്ലീല വെബ്ബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രവണതയാണിത്. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ നിരോദനം നീക്കിയിരുന്നു.

സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ്

സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ്

സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ജാമറുകള്‍ സ്ഥാപിയ്ക്കുന്നത് സ്‌കൂളിലെയും കുട്ടികളുടേയും ഇന്റര്‍നെറ്റ് ഉപയോഗത്തെ ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലൊരു നീക്കം. സ്‌കൂള്‍ ബസ് ജീവനക്കാരുടെ ഫോണിലെ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയാണ് ഇതിനുള്ള പോംവഴിയായി നിര്‍ദേശിക്കപ്പെടുന്നത്.

സൗജന്യ സേവനം വേണ്ട

സൗജന്യ സേവനം വേണ്ട

അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സൗജന്യമായി സന്ദര്‍ശിക്കാവുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കി ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കുട്ടികളിലെ ഈ സ്വഭാവത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വുമണ്‍ ലോയേഴ്‌സ് അസോസിയേഷന്റെ വാദം.

കുറ്റകൃത്യം തന്നെ

കുറ്റകൃത്യം തന്നെ

അശ്ലീല ചിത്രങ്ങള്‍ കാണുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ അഭിഭാഷക സംഘടനകളുടേതുള്‍പ്പടെ നിരവധി ഹര്‍ജി ലഭിച്ച സാഹചര്യത്തിലാണ് അശ്ലീല വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും പൊതുസ്ഥലങ്ങളില്‍ വ്ച്ച് അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റമായി പ്രഖ്യാപിയ്ക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

വില്ലന്‍ സ്മാര്‍ട്ട് ഫോണ്‍

വില്ലന്‍ സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട് ഫോണുകളില്‍ എളുപ്പത്തില്‍ കൈകളിലെത്തുന്നത് കൊണ്ടാണ് യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്ന പ്രവണത വര്‍ധിച്ചുവരുന്നതെന്നാണ് ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

English summary
The government may advise schools to install Internet jammers in their buses after a public interest plea in the Supreme Court said crews on these vehicles share pornographic material with students and later sexually abuse them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X