കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെതിരെ മുംബൈ പൊലീസും കേസെടുത്തു

  • By Aswathi
Google Oneindia Malayalam News

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ആം ആദ്മി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ജുറാത്തില്‍ പോയതും റോഡ് ഷോ നടത്തിയതുമെല്ലാം വലിയ വിവാദമായിരുന്നു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയതിന്റെ പേരില്‍ ഗുജറാത്ത് പൊലീസ് കെജ്രിവാളിനെ കസ്റ്റഡിലെടുക്കുകയും ചെയ്തു. വളര്‍ന്നുവരുന്ന ഒരു പാര്‍ട്ടി നേതാവിന്റെ പരിചയക്കുറവോ എന്തോ കെജ്രിവാളിനെതിരെ വീണ്ടും പൊലീസും കേസും.

ഇത്തവണ സംഭവം മുൈബയിലാണ്. നിയമ വിരുദ്ധമായി സംഘടിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആജ്ഞ മറികടന്നു, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പൊലീസ് കെജ്രിവാളിനെതിരെ കേസെടുത്തിരിക്കുന്നത്. കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുധനാഴ്ച മുംബൈയിലെത്തിയപ്പോള്‍ ജനക്കൂട്ടം ആഭ്യന്തര സര്‍വീസ് നടത്തുന്ന ടെര്‍മിനലിലും ട്രെയിനുകളിലും തള്ളിക്കയറിയതാണ് കേസിനാസ്പദമായ സംഭവം.

kejriwal

നിരോധന നിയമം ലംഘിച്ചെന്നും മോട്ടര്‍ വാഹന വകുപ്പ് നിയമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബഌണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കെജ്രിവാളിനും ആം ആദ്മി പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

അതേസമയം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. വിഷയം ഊതിപ്പെരുപ്പിച്ചതാണ് വിവാദത്തിന് പിന്നില്‍. തന്റെ യാത്രകള്‍ക്കൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മാധ്യമങ്ങള്‍ വിഷയം അനാവശ്യമായി വിവാദമാക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

English summary
Mumbai Police on Thursday filed an FIR against Aam Addmi Party (AAP) leader Arvind Kejriwal, a day after his local train and autorickshaw ride in the city disrupted traffic and triggered chaos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X