കെജ്രിവാള് രണ്ട് വര്‍ഷം ജയിലിലേക്ക്?
ദില്ലി: ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി കോടതി കുറ്റം ചുമത്തി. ഐ പി സി 499, 500 വകുപ്പുകള്‍ പ്രകാരം അപകീര്‍ത്തികരമായ പരമാര്‍ശം നടത്തി എന്നാണ് കുറ്റം. രണ്ട് വര്‍ഷം തടവും പിഴയും അല്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് ഇവയില്‍ ഏതെങ്കിലും ഒന്ന് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ആഗസ്ത് രണ്ടിന് കേസില്‍ വിചാരണ തുടങ്ങും. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സെക്ഷന്‍ 500 പ്രകാരം കെജ്രിവാള് രണ്ട് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും. ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാള് ഈ കേസില്‍ ഏതാനും ദിവസങ്ങള്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. കെജ്രിവാള് പുറത്തിറക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ട് എന്ന് കാണിച്ചാണ് ഗഡ്കരി കോടതിയെ സമീപിച്ചത്.

കേസ് ഒത്തുതീര്പ്പാകാവുന്നതേയുള്ളൂ എന്ന് കോടതി നിതിന്‍ ഗഡ്കരിയോടും കെജ്രിവാളിനോടും അഭിപ്രായപ്പെട്ടു. ഇരുവരും തങ്ങളുടെ സമയം കുറച്ചുകൂടി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം. കെജ്രിവാള് പ്രസ്താവന പിന്‍വലിച്ചാല്‍ കേസും പിന്‍വലിക്കാമെന്ന് ഗഡ്കരി പറഞ്ഞു. സത്യസന്ധനായ നേതാവാണ് താന്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ വെറുതെയിരിക്കാനാവില്ല. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കെജ്രിവാള് പറഞ്ഞത്. തെളിവുകള്‍ തന്റെ പക്കലുണ്ട്.
ദില്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2014 നാണ് കെജ്രിവാളും സംഘവും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടിക പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വീരപ്പമോയ്ലി അടക്കമുള്ളവര്‍ കെജ്രിവാളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നാഗ്പൂരില്‍ നിന്നുളള ബി ജെ പി എം പിയാണ് നിതിന്‍ ഗഡ്കരി.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications