കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ കെജ്രിവാള്‍ വഡോദരയില്‍ മത്സരിക്കില്ല

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വഡോദരയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് കണ്‍വീനറായ സുഖ്‌ദേവ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം. ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ നിന്നും മാത്രമേ ജനവിധി തേടാവൂ എന്നതാണ് കെജ്രിവാളിന്റെ നിലപാട് എന്നാണ്. അതുകൊണ്ടാണ് അദ്ദേഹം മോദിക്കെതിരെ വഡോദരയില്‍ മത്സരിക്കാത്തത്.

എന്നാല്‍ സിറ്റിംഗ് എം എല്‍ എയായ കെജ്രിവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അപാകതയുണ്ടോ എന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയോ അരവിന്ദ് കെജ്രിവാളോ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വഡോദരയില്‍ മോദിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ആപ്പ് അറിയിച്ചു.

kejriwal-modi

ഗുജറാത്തിലെ വഡോദരയ്ക്ക് പുറമേ ഉത്തര്‍ പ്രദേശിലെ വാരണാസിയിലും നരേന്ദ്ര മോദി മത്സരിക്കുന്നുണ്ട്. വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനാണ് കെജ്രിവാളിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യം ആപ്പ് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. വാരണാസിയിലെ ജനങ്ങളോട് ചോദിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നാണ് കെജ്രിവാള്‍ പറയുന്നത്.

മോദിയുടെ മണ്ഡലമായ മണിനഗറില്‍ കെജ്രിവാളിന് സ്വാധീനം കൂടുതല്‍ ഉളളതുകൊണ്ടാണ് അദ്ദേഹം വഡോദരയിലേക്ക് മാറിയത് എന്നാണ് പട്ടേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഗുജറാത്തിന് പുറത്ത് മാത്രമേ മോദിക്കെതിരെ മത്സരിക്കൂ എന്ന് കെജ്രിവാള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

English summary
Arvind Kejriwal will not contest against Narendra Modi from Vadodara: AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X