കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് മാസത്തില്‍ വാക്സിന്‍ ഡോസുകള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചത് കേരളവും ബംഗാളും

Google Oneindia Malayalam News

ദില്ലി: മെയ് മാസത്തില്‍ വാക്സിന്‍ ഡോസുകള്‍ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്ത സംസ്ഥനങ്ങളായി മാറി കേരളവും പശ്ചിമ ബംഗാളും. ഇതിലൂടെ യഥാക്രമം 1.10 ലക്ഷം, 1.61 ലക്ഷം ഡോസ് വാക്സിനുകളാണ് ഇരു സംസ്ഥാനങ്ങളും ലാഭിച്ചത്. അതേസമയം വാക്സിന്‍ ഏറ്റവും കൂടുതല്‍ പാഴാക്കിയത് ജാര്‍ഖണ്ഡ‍് ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിതരണം ചെയ്ത വാക്സിന്‍റെ 33.95 ശതമാനം ഡോസ് വാക്സിനാണ് കഴിഞ്ഞ മാസം ജാര്‍ഘണ്ഡ് പാഴാക്കിയത്.

കേരളത്തിൽ -6.37 ശതമാനം വാക്സിൻ പാഴായതായി റിപ്പോർട്ട് ചെയ്തപ്പോൾ പശ്ചിമ ബംഗാളിൽ ഇത് -5.48 ശതമാനമാണ്. ഛത്തീസ്ഗഡിൽ 15.79 ശതമാനവും മധ്യപ്രദേശിൽ 7.35 ശതമാനവും വാക്സിന്‍ മെയില്‍ പാഴായിപ്പോയിട്ടുണ്ട്. മെയ് മാസത്തിൽ ആകെ 790.6 ലക്ഷം വാക്സിനുകൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 610.6 ലക്ഷം വാക്സിനേഷനുകള്‍ നടത്തി. 658.6 ലക്ഷം ഡോസുകള്‍ ആകെ ഉപയോഗിച്ചു. വിതരണം ചെയ്തതില്‍ 212.7 ലക്ഷം ഡോസ് ബാക്കി വരികയും ചെയ്തു.

corona-vaccine

ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വാക്സിനേഷൻ കുറവായിരുന്നു. ഏപ്രില്‍ ആകെ 898.7 ലക്ഷം വാക്സിനേഷനുകൾ നടത്തി, 902.2 ലക്ഷം വാക്സിനുകൾ ഉപയോഗിച്ചു, ക്ലോസിംഗ് ബാലൻസ് 80.8 ലക്ഷമാണ്. അതേസമയം, ജൂൺ 7 വരെ 45-ൽ കൂടുതൽ പ്രായമുള്ളവരുടെ ആദ്യത്തെ ഡോസ് കവറേജ് 38 ശതമാനമാണ്. ഈ ഗണത്തില്‍ ത്രിപുരയുടെ കവറേജ് 92 ശതമാനവും രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവരുടേത് 65 ശതമാനവും ഗുജറാത്ത് 53 ശതമാനവും കേരളം 51 ശതമാനവും ദില്ലി 49 ശതമാനവുമാണ്.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
Kerala and Bengal had the most effective use of vaccine doses in May
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X