കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ മുമ്പന്‍മാരായി ഈ വിമാനത്താവങ്ങള്‍; പിടിച്ചെടുത്ത സ്വര്‍ണം കേട്ടാല്‍ ഞെട്ടും!!

Google Oneindia Malayalam News

ദില്ലി: വിമാനത്താവളങ്ങളിലൂടെ ഒഴുകുന്ന സ്വര്‍ണവും, അത് പിടിച്ചെടുക്കുന്ന അളവും ഞെട്ടിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 9,66160 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടിച്ചെടുത്തത്. അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇത്. സ്വര്‍ണക്കടത്തോ അത് നടക്കുന്നതായി സംശയിക്കുന്നതുമായ കേസുകള്‍ 29000ത്തിന് മുകളിലാണ്.

മഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രംമഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രം

1

അതായത് സ്വര്‍ണക്കടത്ത് വലിയ തോതിലാണ് വര്‍ധിച്ചതെന്ന് വ്യക്തം. ഇതില്‍ വലിയൊരു പങ്കും മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയാണ് ഇതില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

2012നും ജൂണ്‍ 2022നും ഇടയില്‍ റവന്യൂ വിഭാഗം 29506 തവണയാണ് സ്വര്‍ണം രാജ്യത്താകെ പിടിച്ചത്. ഇതില്‍ 1543 തവണ പിടിച്ചത് കഴിഞ്ഞ ആറ് മാസത്തിനിടെയാണ്. ലോക്‌സഭയില്‍ ധനകാര്യ മന്ത്രാലയം നല്‍കിയ രേഖയിലാണ് ഇക്കാര്യമുള്ളത്. തമിഴനാടാണ് ലിസ്റ്റില്‍ ഒന്നാമത്.

7722 കേസുകളാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണഅടായിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെയാണ് ഇത്രയും കേസുകള്‍ ഉണ്ടായത്. മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്. 7047 കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 5080 കേസുകളാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്.

2022ലെ ആദ്യത്തെ ആറുമാസത്തെ കണക്കെടുത്താല്‍ കേരളമാണ് മുമ്പില്‍. 470 തവണയാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട് 435, മഹാരാഷ്ട്ര 177 എന്നിങ്ങനെയാണ് സ്വര്‍ണക്കടത്ത് കേസുകളുടെ എണ്ണം. കര്‍ണാടകവും മോശമല്ല. പത്ത് വര്‍ഷത്തിനിടെ 1608 കേസുകളാണ് കര്‍ണാടകത്തില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ ഉണ്ടായിരിക്കുന്നത്.

2018ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. 242 സ്വര്‍ണക്കടത്ത് കേസുണ്ടായി. ഈ വര്‍ഷം ഇതുവരെ 33 സ്വര്‍ണക്കടത്ത് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പത്ത് വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുകള്‍ 2018ലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2018ല്‍ 4511 സ്വര്‍ണക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഇത് 4287 കേസുകളായി. 2018ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 1570 സ്വര്‍ണക്കടത്ത് കേസുകളുണ്ടായി 1186 കേസുകള്‍ തമിഴ്‌നാട്ടില്‍ 2019ല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

ഇതേ കാലയളവില്‍ കള്ളപണ നിരോധന നിയപ്രകാരം 15 കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തത്. വിദേശ വിനിമയ ചട്ട നിയമപ്രകാരം 29 കേസും എടുത്തിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ്. ഫെമ നിയമപ്രകതാരം ഇഡി 26.97 കിലോ സ്വര്‍ണമാണ് പിടിച്ചത്. പിഎംഎല്‍എ പ്രകാരം 10.5 കോടിയുടെ സ്വര്‍ണവും പിടിച്ചു.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

English summary
kerala and other two states have largest seizures of gold smuggling in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X