Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് സിപിഎം സംഘര്‍ഷം; പിണറായിയും രാജ്‌നാഥ് സിങും ചര്‍ച്ച നടത്തി

ദില്ലി: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിപിഎം ആര്‍എസ്എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ്ങും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയ സന്ദര്‍ശിക്കാനായി ദില്ലിയിലെത്തിയതായിരുന്നു പിണറായി.

സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കി സമാധാനം പുന:സ്ഥാപിക്കണമെന്ന് രാജ്‌നാഥ് സിങ് പിണറായിയോട് ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട സിപിഎം അണികളോട് താന്‍ സംസാരിക്കാമെന്ന് പിണറായി ഉറപ്പുനല്‍കി. ആര്‍എസ്എസ് അണികളോട് സംസാരിക്കാമെന്ന് രാജ്‌നാഥ് സിങ്ങും ചര്‍ച്ചയില്‍ സമ്മതിച്ചു.

pinarayivijayan-rajnathsingh

സംസ്ഥാനത്തെ സംഘര്‍ഷത്തില്‍ കണ്ണൂരും തൃശൂരുമായി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുഭാഗത്തുമുള്ള ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫീസുകളും തല്ലിത്തകര്‍ക്കുകയും ബോംബെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷം പലമേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളോട് പരാതി പറയുകയും വിഷയത്തില്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയും രാജ്‌നാഥ് സിങും രാഷ്ട്രീയ സംഘര്‍ഷം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+