Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യമുള്ളവര്‍ക്ക് കേരള ലോട്ടറി ഓണ്‍ലൈനില്‍ എത്തിക്കും; ബിജെപി നേതാവ് അറസ്റ്റില്‍

ചെന്നൈ: കേരള സംസ്ഥാന ഭാഗ്യക്കുറി നിയമവിരുദ്ധമായി തമിഴ്‌നാട്ടില്‍ വിറ്റതിന് ബി ജെ പി നേതാവ് അറസ്റ്റില്‍. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഫ്രാന്‍സിസാണ് പൊലീസ് പിടിയിലായത്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ലോട്ടറിക്കടച്ചവടം നടത്തിയതെന്ന് പൊലീസ് പറയുന്നു. നിലവില്‍ എല്ലാ ലോട്ടറികള്‍ക്കും നിരോധനമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ടിക്കറ്റ് എത്തിച്ചു നല്‍കിയത്.

1

വിരുദനഗര്‍, സമീപ ജില്ലകളായ മധുര, തേനി എന്നീ ജില്ലകളില്‍ കേരള ലോട്ടറിയുടെ വില്‍പന സജീവമാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ബി ജെ പി നേതാവ് വലയിലാകുന്നത്. വിരുദനഗര്‍ ജില്ലാ സെക്രട്ടറിയും കട്ടായപുരം സ്വദേശിയുമായ ഫ്രാന്‍സിസാണ് പൊലീസിന്റെ പിടിയിലായത്.

2

കേരള ലോട്ടറി ആവശ്യപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നത്. ലോട്ടറി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യാറുള്ളത്. തുടര്‍ന്ന് ഇയാളുടെ കടയില്‍ പൊലീസ് തിരച്ചില്‍ നടത്തി ലോട്ടറി വില്‍പ്പന സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

3

കഴിഞ്ഞ നവംബറില്‍ കേരള ലോട്ടറി വിറ്റതിന് കോയമ്പത്തൂരില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റിലായിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സബര്‍പാലന്‍ എന്നയാളാണ് അറസ്റ്റിലായത്. കേരള ലോട്ടറിയുടെ വില്‍പ്പന നിരോധനം മറികടന്നും ലോട്ടറി വിറ്റതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

4

പൊലീസ് നടത്തുന്ന പട്രോളിങ്ങിനിടെ ഇയാള്‍ കേരള ലോട്ടറി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. നിരോധിത ടിക്കറ്റുകള്‍ നഗരത്തിലെ രാംനഗര്‍ മേഖലയിയാണ് ഇയാള്‍ വിറ്റിരുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന എല്ലാ ലോട്ടറികളുടെയും വില്‍പന 2003ല്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+