രാജ്യത്തെ 40 ശതമാനം എംപിമാര്‍ക്കെതിരേയും ക്രിമിനല്‍ കേസ്; പട്ടികയില്‍ ഒന്നാമത് കേരളം

ന്യൂദല്‍ഹി: രാജ്യത്തെ എംപിമാരില്‍ 40 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഉള്ളതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് സമയത്ത് എംപിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും (പുതിയ) പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം ഉള്ളത്. ലോക്‌സഭയിലും രാജ്യസഭയിലുമായി ആകെ 763 എം പിമാരാണ് ഉള്ളത്.

ഇതില്‍ 306 പേര്‍ക്കെതിരേയും (40 ശതമാനം) ക്രിമിനല്‍ കേസുകള്‍ ഉണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എംപിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 194 (25%) എംപിമാര്‍ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്.

PARLIAMENT

ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എം പിമാരുടെ പട്ടികയില്‍ കേരളം (73%) ആണ് ഒന്നാമത്. ബിഹാര്‍, മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നീ സംസ്ഥാനങ്ങളിലെ എംപിമാരാണ് തൊട്ടുപിന്നില്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ള എംപിമാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ബീഹാറില്‍ നിന്നാണ്. ബീഹാറിലെ 50 ശതമാനം എംപിമാര്‍ക്കെതിരേയും ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഉള്ളത്.

ഉത്തര്‍പ്രദേശ് (37%), മഹാരാഷ്ട്ര (34%), കേരളം (10%), തെലങ്കാന (9%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബി ജെ പിയുടെ 385 എം പിമാരില്‍ 139 (36%) പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ 81 എം പിമാരില്‍ 43 (53%) പേര്‍ക്കെതിരേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 36 എം പിമാരില്‍ 14 (39%) പേര്‍ക്കെതിരേയും ആര്‍ ജെ ഡിയുടെ ആറ് എം പിമാരില്‍ അഞ്ച് പേര്‍ക്കെതിരേയും (83%) ക്രിമിനല്‍ കേസുകളുണ്ട്.

സി പി എമ്മിന്റെ എട്ട് എം പിമാരില്‍ ആറ് പേര്‍ക്കെതിരേയും (75) ആം ആദ്മി പാര്‍ട്ടിയുടെ 11 എം പിമാരില്‍ മൂന്ന് പേര്‍ക്കെതിരേയും (27%) വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ 31 എം പിമാരില്‍ 13 പേര്‍ക്കെതിരേയും (42%) എന്‍ സി പിയുടെ എട്ട് എം പിമാരില്‍ മൂന്ന് പേര്‍ക്കെതിരേയും (38%) ക്രിമിനല്‍ കേസുകളുണ്ട്. 32 എം പിമാര്‍ ഐപിസി സെക്ഷന്‍ 307 പ്രകാരമുള്ള കൊലപാതകശ്രമത്തിനുള്ള കേസാണ് നേരിടുന്നത്.

21 എം പിമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അഭിമുഖീകരിക്കുന്നു. ഇവരില്‍ 4 എം പിമാര്‍ ഐപിസി സെക്ഷന്‍ 376 പ്രകാരമുള്ള ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളാണ് നേരിടുന്നത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള ഒരു എം പിയുടെ ശരാശരി ആസ്തി 38.33 കോടി രൂപയാണ്. പ്രഖ്യാപിത ക്രിമിനല്‍ കേസുകളുള്ള എം പിമാരുടെ ശരാശരി ആസ്തി 50.03 കോടിയാണ്.

ക്രിമിനല്‍ കേസുകളില്ലാത്ത എം പിമാരുടെ ആസ്തി 30.50 കോടിയുമാണ്. ഏറ്റവും ഉയര്‍ന്ന ശരാശരി ആസ്തിയുള്ളത് തെലങ്കാനയിലെ 24 എംപിമാര്‍ക്കാണ്, 262.26 കോടി രൂപയും. ആന്ധ്രാപ്രദേശിലെ 36 എംപിമാരുടെ ശരാശരി ആസ്തി 150.76 കോടിയും പഞ്ചാബിലെ 20 എം പിമാരുടെ ശരാശരി ആസ്തി 88.94 കോടിയുമാണ്. 385 ബി ജെ പി എം പിമാരില്‍ ഒരു എം പിയുടെ ശരാശരി ആസ്തി 18.31 കോടിയാണ്.

81 കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 39.12 കോടിയായും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 36 എംപിമാരുടെ ശരാശരി ആസ്തി 8.72 കോടിയുമാണ്. 31 വൈഎസ്ആര്‍സിപി എംപിമാര്‍ക്ക് ശരാശരി ആസ്തി 153.76 കോടി രൂപയാണ്. 16 ബി ആര്‍ എസ് എം പിമാരുടെ ശരാശരി ആസ്തി 383.51 കോടി രൂപയാണ്. 8 എന്‍ സി പി എംപിമാര്‍ക്ക് ശരാശരി ആസ്തി 30.11 കോടി രൂപയും 11 എഎപി എംപിമാരുടെ ശരാശരി ആസ്തി 119.84 കോടി രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+